എന്തെങ്കിലും എഴുതി തുടങ്ങണമെന്നു ഭയങ്കര ആഗ്രഹം.. 4 ദിവസം ജോലി രാജി വച്ചു എഴുതി വന്നപ്പൊ.ചെറുകഥ സാഹിത്യ സമാഹാരമായി പോയി….... സോറി
ഒരു ഫ്ലഷ്ബബാക്ക്-ല്‍ തുടങ്ങാ…………
10-22 കൊല്ലം നീണ്ട പഠന കാലമൊക്കെ ഒരുവിധം നിര്‍ത്തി ജോലിക്കാരിയായി തലസ്താനത്തു പെട്ടിയും തൂക്കി ഗ്രീന്‍സിറ്റി എന്നൊക്കെ വിളിക്കുന്ന ശാസ്ത്ത്രപാര്ക്-ല്‍ വ്ന്നു പെട്ടു..വല്യ വല്യ MNC-കള്ടെ ഇടയില്‍ ഒരു കൊച്ചു MNC-യില്‍ നമ്മളും കേറികൂടി…എന്തെല്ലാമൊ കുത്തി കുത്തി പിന്നെ അതു കോപ്പി ചെയുതു പേസ്റ്റൂ ചെയ്തു അവിട്യൊക്കെ ഒഴുകി നടക്കുന്ന ആഷ്—പൂഷുകളെ വായില്‍ നോക്കിയും ഞങ്ങളു കൊറച്ചു country-കള്‍ കറ്ങ്ങി നട്ന്നു.. വ്യ്കിട്ടു ഇങ്ങു ദൂരെ സിറ്റ്-യിലുള്ള ഒരു ഹോസ്റ്റെല്‍-ല്‍ വാസം…അവിടെ 7 മണിക്കു മുംബെ ഹാജരാവണം ..അമേരിക്കയിലും ശൂന്യകാശത്തും ഒക്കെയുള്ള അവന്മാര് ആണത്രെ clients ..അവമാരൊക്കെ എണീറ്റു പല്ലുതേചു വരുംബൊഴ് നമ്മളു ചെയ്തു തള്ളിയ കോടൊക്കെ എടുത്തു നോക്കുമത്രെ..അന്ന്നേരം തോന്നുന്ന ചീത്തയൊക്കെ മറന്നു പോകാതെ നേരെ പറയാന്‍ നമ്മളു ഇവിട് നോക്കി ഇരിക്കണം പോലും..അവരു കട്ടന്‍ കാപ്പി കുടിക്കുംബൊ നമ്മളു ഡിന്നെറു കഴിഞു നിദ്ര പൂകും എന്ന കാര്യമൊന്നും ആര്‍ക്കും അറിയെണ്ട.. STAYBACK ചെയണം അത്രെ… ..എന്നാല്‍ പകലു കിടന്നുറങ്ങാം എന്നു വച്ചാല്‍ അവന്മരൊക്കെ വിളമ്ബിയതു മുഴുവനും നമ്മളു പകലിരുന്നു ചെയ്തു കാണിക്കണം..ചുരുക്കത്തില്‍ 9-5 എന്ന പേരും 9- ഇന്‍ഫിനിറ്റി എന്ന നിലയില്‍ ജോലികളും..ഇതു വല്ലോ പറഞ്ഞാല്‍ മോന്ത കുത്തി വീര്പിക്കുന്ന വ്വാറ്ഡ്ന്…. 7 മണിക്കു ശേഷം ആര്‍ക്കും ഈ ഹൊസ്റ്റെല്‍-ന്റെ വാതില്‍ തുറക്കില്ലത്രെ… എന്നും പാതിരാത്രിയില്‍ കേറി വന്നു സോറി മാഡം പറയുന്ന ഞങ്ങളെ കണ്ട് മറ്റു ലേഡീസ് വഴി തെറ്റും പോലും… STAYBACK എന്നലറുന്ന PL .. 7 മണി എന്നലറുന്ന വ്വാറ്ഡ്ന് ...ഇവരുടെ ഇടയില്‍ കിടന്നു ജീവിതം നായ് നക്കവെ ഞങ്ങള്‍ 2 ഗേള്സു ധൈര്യപൂര്‍വം ഒരു തീരുമാനം എടുത്തു..ഒരു ഫ്ലാറ്റ് വാട്കയ്ക്കു എടുത്തു അങ്ങൊട്ടു മാറുക…അന്വെഷിചു കണ്ടു പിടിചു..ഫ്ലാറ്റ് എന്നു വിളിക്കാന്‍ പറ്റില്ല കാരണം 2 നിലയെ ഉള്ളു..4 ഫാമിലി കാര്‍ക്കു താമസിക്കാന്‍ അതിനെ നാലായി തിരിചിരിക്കുന്നു ..മറ്റു മൂന്നിലും താമസമുള്ളതെല്ലാ കെട്ടി കുട്ടികള്‍ ആയവര്‍..എന്താണാവൊ അതില്‍ ഒരു ബ്ലൊക്ക് ഞങ്ങള്‍ക്കു തരാന്‍ owner-നെ പ്രേരിപ്പിചതു…എന്തായാലും ഞങ്ങള്‍ 2 അവിവാഹിതകള്‍ ....ഞാനും ദേവിയും അവിടെ കേറി പറ്റി… ഒറ്റക്കു താമസിക്കുന്നതോറ്ത്തു ഞെട്ടി തരിചു ബഹളം വച്ച വീട്ടൂകാരോടു ഇതല്ലെകില് കമ്പ്ലീറ്റു പെട്ടിയും പാക്ക് ചെയ്തു തിരിചു വീട്ടില്‍ വരും വേഗം കെട്ടിച്ചു വിടണം എന്ന് ഭീഷണി മുഴക്കി…ബാക്കി ബ്ലൊക്ക്-ലുള്ളവരെല്ലാം പോരാഞ്ഞു owner auntyum കുടുംബവും അങ്ങനെ ലോകരു മുഴുവന്‍ ലോകല്‍ ഗാര്‍ഡിയന്സു ഉള്ളപ്പൊള് ഞങ്ങളെന്തിനു പേടിക്കണം….
ഈ നീല രാവില്‍……………………………………
നിഴലു വീഴുന്നതിനു മുന്‍പു വീടെത്തണം എന്ന അമ്മയുടെ ഉഗ്രശാസനകളില്‍ നിന്നും ,ഇരുട്ടത്തു പെകുട്ടോളു തന്നെ നടക്കാന്‍ പാടില്ല എന്ന മുത്തശ്ശിയുടെ പഴംപുരാണങ്ങ്ള്കും വിട..രാത്രികളേ ജനലില്‍ കൂടി മാത്രം കണ്ടിട്ടുള്ളാ ഞ്ഞങ്ങള്‍ക്കു 7-8 മണി വരെ തെക്കു വടക്കു ആരെയും പേടിക്കാതെ കറങ്ങി നടക്കാന്‍ പറ്റി എന്നതു വലിയ ഒരു കാര്യമായിരുന്നു..ലോകത്തിലെ ഒരു ആണ് ജീവികള്‍ക്കും മനസ്സിലാകാത്ത ഒരു തരം സ്വാതത്രം…അവിടെയും ഇവിടെയും ഒക്കെ ഉള്ള ചുരിധാറു കടകളില്‍ ഒരു എത്തിനോട്ടം പിന്നെ ഒരു ഷാര്‍ജ ഷേയ്കൂ കുടിക്കുക പിന്നെ വല്ലപൊഴും ഒന്നു ബീചില്‍ പോയി കാറ്റു കൊള്ളുക ഇതില്‍ കഴിഞ്ഞു ഞങ്ങള്‍ടെ അര്‍മാദം..എങ്കിലും 7-7.5 മണി വരെ ആര്‍ക്കും ബുധിമുട്ടുണ്ടാവാതെ കറങ്ങി രാത്രിയുടെ ഭംഗി ആസ്വദിക്കുക ഞങ്ങള്‍ക്കു രണ്ടിനും ഏറ്റവും ഇഷ്ട ഹോബി ആരുന്നു…
കൊറച്ചു പാത്രങ്ങളൊക്കെ വീട്ടില്‍ നിന്നും അടിചു മാറ്റി കൊണ്ടുവന്നു..ഒരു ഗാസും ഒപ്പിചു ഞങ്ങള്‍ സ്വര്യമായി പാലു കാച്ചി തുടങ്ങീ…വിശാലമായ മരുഭൂമി പോലെ മുറികള്‍..തറയില്‍ പാ വിരിചു കിടപ്പു വീട്ടീന്നു ഒരു computer താങ്ങി കൊണ്ടു വന്നു..ഇനി അതിന്റെ കുറവു വേണ്ടാ.. വീട്ടിലിരുന്ന് ജോലികള്‍ ചെയ്തു മരിക്കാനാനെന്നു പറഞപ്പൊ വീട്ടുകാര്‍ അതും സമ്മ്ദിചു..അതു കൊണ്ടു വ്യാജ CD ബിസിനെസ്സ്-ല്‍ ഞങ്ങളും പങ്കു ചേര്‍ന്നു…പിന്നെ ഭക്ഷണം…ദൈവസഹായം കൊണ്ടു കംബനിയില്‍ ഫുഡു ഫ്രീ ആയിരുന്നു…ബ്രെയ്ക് ഫാസ്റ്റും ലഞ്ചും പിന്നെ രാത്രി അദ്വാനിക്കുന്നവര്ക്കു ഡിന്നെറും അവിടുത്തെ ഹേട്ടലുകളില്‍ നിന്നു് ഒാസാം…ഈ ഫ്രീ ഡിന്നെര്നു വേണ്ടിയാണു STAYBACK ചെയാന്‍ ഇത്ര ഇടി എന്ന കാര്യം പാവം മേലാളന്മാര് അറിയാന്‍ വ്യ്കി…അപ്പൊ ഞങ്ങടെ കാര്യം..രാവിലെ ഒരു 6:40-45 നെ എണീക്കുക പെട്ടെന്നൊരു മേയ്കപ് കഴിഞു 5 മിനിട്ട് ജൊഗ്ഗിങ് ചെയ്തു ചെല്ലുംബൊള് ബസ് വെയ്ടൂ ചെയുകയായിരിക്കും ..പിന്നെ ബ്രെയ്ക് ഫാസ്റ്റു പിന്നെ ലഞ്ച് വായിനോട്ടം പഞ്ചാര അടി എല്ലാ മുറക്കു നടക്കും…രാത്രിയില്‍ സ്പെഷ്യല്‍ കാറില്‍ തിരിചു വീടിന്റെ മുറ്റം വരെ എസ്കൊര്‍ട്ട് …ജീവിതം ആനന്ദസുരഭിലം….അങ്ങനെ സുഖികണ്ട എന്നൊര്ത്തവും ആ പണി പെട്ടെന്നു തീര്‍ന്നു…സൊ ഡിന്നെറു കാര്യം ഞങ്ങളുടെ മുന്നില്‍ വല്യ ചോദ്യചിഹ്നമായി………....
പാചകം, കെട്ടുന്നവന്റെ ഇഷ്റ്റ ഐറ്റെംസ് അറിഞ്ഞിട്ടു മാത്രം പഠിക്കാനായി ഞങ്ങള്‍ മാറ്റി വച്ചിരുന്നു…എങ്കിലും തമ്മില്‍ ഭേദം തൊമ്മന് പൊലെ ഞാനായിരുന്നു കുറച്ചു കേമി… കുക്കെറില് വെളളം ഒഴിച്ചു അരിയിട്ടു ഒരു വിസില്‍ വന്നാല്‍ അതു കഞ്ഞിയാകുമെന്നും ആ വെളളം ഊറ്റികളഞ്ഞാലതു ചോര്‍ ആകുമെന്നുമുള്ള ആഗോള പ്രതിഭാസം ഞാന്‍ ദേവിയെ കാണിച്ചു കൊടുത്തു… വെണ്ടയ്ക വാങ്ങി നടുക്കു കൂടി പിളര്‍ന്നു നാലായി മുറിച്ചു കുറചു ഉള്ളിയും മുളകുപൊടിയും ഇട്ടു ഇളക്കി വെച്ചാല്‍ മെഴുക്കുപുരട്ടി ഉണ്ടാകുമെന്നും പഠിപ്പിചു..അതില്‍ വെളളം ഒഴിചാല്‍ വെണ്ടയ്ക ഴ ഴ പോലെ ആകുമെന്നും ഞാന്‍ ഫ്രീ ആയി കാണിച്ചു കൊടുത്തു… വെണ്ടയ്ക യ്ക്കു പകരം മറ്റെതു പച്ചക്കറിയും ഉപയൊഗിക്കാമെങ്കിലും മറ്റു പച്ചക്കറികള്‍ ഒക്കെ അരിഞ്ഞു പിരിഞ്ഞെടുക്കാന് ഒത്തിരി താമസം ആയതിനാലും വെണ്ടയ്ക യില്‍ പൂര്ണ്ണ് സംത്രുപ്തര് ആയതു കൊണ്ടും ഞങ്ങള്‍ മറ്റൊന്നും try ചെയ്തു വിഷമിചില്ല..ഇതില്‍ തേങ്ങ ചേര്‍ത്താല്‍ തോരനും ആ തേങ്ങ കൊറച്ചു വെള്ളം ചേര്‍ത്തു അരച്ചാല്‍ ചാറുകറിയാകും എന്നുമുള്ള അഡ്വാന്‍സു റ്റിപ്സ് കൊടുക്കാനും ഞാന്‍ മറ്ന്നില്ല…തേങ്ങ അരയ്കാനുള്ള സാമഗ്രികള്‍ നമുക്കില്ലാത്തതു കൊണ്ടു മാത്രമാണു ഞാന്‍ അതിനു മുതിരാത്തതെന്നും അല്ലെങ്കില്‍ ഞാന്‍ അതിലൊക്കെ ഭയങ്കര എക്സ്പെര്‍ട്ടു ആണെന്നും പറഞ്ഞു ദേവിയെ ഞാനെന്ടെ ഫാന്‍ ആക്കി….അപ്പൊ ഡിന്നെര്‍ കഞ്ഞി+ മെഴുക്കുപുരട്ടി+അച്ചാര്‍ (വീട്ടീന്നു തന്നു വിടും) …ലൈഫീസ് ബൂട്ടിഫുള്‍.......…..
ഞങ്ങള്‍ സ്തിരമായി “പലചരക്കു” വാങ്ങുന്നതു ബസ് വന്നിറ്ങ്ങൂന്ന മുക്കിലെ 4 യുവകോമളണ്മാര് നടത്തുന്ന കടയില്‍ നിന്നായിരുന്നു…ഞങ്ങള്‍ടെ ബസ് വരുംബൊള്‍ കടയുടെ മുന്നിലുള്ള പഴകുലയില്‍ എത്ര പഴം ഉണ്ടെന്നെണ്ണാന് വേണ്ട്ടി ആ ചേട്ടന്മാരെല്ലാം എന്നും അവിടെ കാവല്‍ നിന്നിരുന്നു..എന്നും ചോദിക്കുന്നതിനു മുംബു വെണ്ടക്ക പൊതിഞ്ഞു പറ്റിയാല്‍ ഗിഫ്റ്റു പേപ്പറില്‍ പൊതിഞ്ഞു വ്രിത്തിയാക്കി തരും…പിന്നെ ചിലപ്പൊഴാക്കെ ദാഹം തീര്‍ക്കാന്‍ ഒാരൊ ഷേയ്കൂ … കണ്പീലികള് കൊണ്ടാരു നോട്ടം ഒരു ചെറു പുഞ്ചിരി ചേട്ടന്മാര് ഹാപ്പി..ഞങ്ങാള്ക്കും നഷ്റ്റം ഇല്ല..പകരം അതിസുന്ദരിയായ ദേവിക്കു 50%ഉം അത്ര സുന്ദരിയല്ലാത്ത എനിക്കു 25% ഡിസ്കൌന്റും ചേട്ടന്മാര് തന്നിരുന്നു..ഒരു gompetition-നു നില്‍ക്കാതെ എന്നും ഞാന്‍ ദേവിയെ കൊണ്ടു തന്നെ ബില്‍ പേയ് ചെയിച്ചു...…
അങ്ങനെ അന്ന് വയ്കിട്ടു എന്റെ കഞ്ഞിയും വെണ്ട്യ്കയും തിന്നു ആരാധനയൊടെ എന്നെ നോക്കാറുള്ള ദേവി പതുക്കെ ഒന്നു മൊഴിഞ്ഞു..കൊറചു കപ്പ തിന്നാനൊരു കൊതി… ഞാന്‍ ഒന്നു ഞെട്ടി…ഈ പൂച്ചപോലിരിക്കുന്ന മിതഭാഷിണിയായ ,(ഞാന്‍ വാ അടചു ഗാപ് കൊടുക്കാത്തതാണെന്നൊരു ആകേഷെപം ഉണ്ടു) അതി സുന്ദരിയും, ലോലഹ്രിദയവും ഉള്ള ഇവള്‍ക്കു ഒരു “ലവര്“ ഉണ്ടാരുന്നു…അമ്മമാര്‍ അടുത്തടുത്ത കട്ടിലില്‍ പ്രസവിചു ,ഒരേ കളരിയില്‍ തൊട്ടു തല്ലിയും ,പിന്നെ സ്കൂളിലും കോളേജിലും ഒന്നിച്ചു പഠിച്ചു ,ഇപ്പൊ തൊട്ടപുറ്ത്തെ വേറൊരു MNCയില്‍ ജോലി നോക്കുന്ന ,ഒരു ത്രില്ലുമില്ലാത്ത (എന്നു ഞാന്‍ ആശ്വ്സിക്കുന്ന) പ്രേമകഥയിലെ നായകന് …ഇനി ലവന് വല്ല പണിയും ഒപ്പിച്ചൊ…ഏയ്യ്..ഇവരു ഡീസന്റെ ആണു..ഈ വ്യകൂണു അടുത്ത വീട്ടിലെ ചേച്ചി വ്യ്കിട്ടു കപ്പ മുറിക്കുന്നതും കണ്ടും ഇപ്പൊള്‍ അവരുടെ വീട്ടില്‍ നിന്നും പ്രസരിക്കുന്ന മീന്‍ വറത്തതിന്റെ സുഗന്ദവും കേട്ടുള്ള കൊതിയാണു… Brown നിറത്തിലുള്ള കപ്പ പൊളിച്ചു വേവിച്ചു വെള്ളകളറിലാക്കി ഉപ്പും കാന്ദാരിയും ചേര്‍ത്തു കൊറ്ച്ചു മോരും കൂടി ഒഴിച്ചു..അല്ലെങ്കില്‍ ബ്രൊവ്ന്-നെ മഞ്ഞ കളറാക്കി മീന്‍ കറി ഒഴിച്ചു കുഴച്ചു കുഴച്ചു തിന്നുന്ന കാര്യമോര്‍ത്തു എന്റെയും വായില്‍ റ്റ്യ്റ്റാനിക് ഒാടിക്കാ പറ്റും …നാളെ തന്നെ കപ്പ വാങ്ങണമെന്നുള്ള ഉഗ്രപ്രതിഞ്ഞ ഞങ്ങളെടുത്തു……….
പക്ഷെ പിറ്റേന്നും അതിന്റെ പിറ്റേന്നും ചേട്ടന്മാരുടെ കടയില്‍ ചെന്നു ഒളിഞ്ഞും തിരിഞ്ഞും നോക്കിയിട്ടു അവിടെയെങ്ങൂം കപ്പയുടെ പൊടി പൊലും ഇല്ല..എന്നും നല്ല സ്റ്റ്യ്ലെലില് ചെന്നു നിക്കാറുള്ളതു കൊണ്ടു “ അണ്ണാ കപ്പ ഒണ്ടോ“ എന്നു ചോദിക്കുന്നതെങ്ങാനെ… 10 മീറ്റര്‍ ചുറ്റളവിലുള്ള മറ്റു കടകളില്‍ എല്ലാം ഇടക്കിടെ ചെന്നു നോക്കിയിട്ടും കപ്പ നഹി.. കണ്ണില്ലാത്തപ്പളേ വില അറിയൂ എന്ന പറഞ്ഞ പോലെ കിട്ടാതെ വന്നു വന്നു ഒരാഴ്ച കഴിഞ്ഞപ്പൊ ഞങ്ങള്‍ടെ കപ്പ പ്രേമം കൂടി കൂടി വന്നു..കഞ്ഞി+വെണ്ടയ്കക്കു ഒരു സ്വാദും ഇല്ല..അപ്പൊഴാണു ഒാഫീസിലെ ഒരു ഫാമിലിക്കാരി പറ്ഞ്ഞതു..ഇവിടെ ചാല മാര്‍കെറ്റ്-ല്‍ കിട്ടാത്ത സാധനം ഒന്നും ഇല്ലാത്രെ…ഒാഹൊ എന്നാല്‍ ചാലക്കു വിട്ടാലൊ..ഇതു വരെ അതൊട്ടു കണ്ടിട്ടും ഇല്ല…ഞാന്‍ പെട്ടെന്നു തന്നെ ഒരു SRS ഉം DDD യും തയാറാക്കി ദേവിയുടെ അപ്പ്രൂവല്‍ വാങ്ങി..വ്യ്കിട്ടു സ്തിരം മുക്കിലെ ചേട്ട്ന്മാരെ മൈന്‍ഡു ചെയ്യാതെ നേരെ കിഴക്കെകൊട്ടയില് ചെന്നു ലാന്റു ചെയ്തു… ഞാന്‍ ചത്താലും വേണ്ടില്ല ഈ പെണ്പിള്ളാരെന്തു ചെയുകയ്യാ എന്നന്വെഷിക്കുന്ന typical തിരൊന്തരം സഹജോലിയ്യനോടു ബുക് സേറ്റോളില് നിന്നും ജാവാ 2 വാങ്ങാനാണെന്നു പറഞ്ഞു സ്റ്റുഡിയസ് ആയി നിന്നു.. ബസ് പോയി കഴിഞപ്പൊള്‍ പൊട്ടിചിരിച്ചൂ കൊണ്ടു കപ്പ ഇന്‍ വെസ്റ്റിഗേഷന് ആരംഭിച്ചൂ.....…
ചാല കംബൊളത്തില് വെചു നിന്നെ കണ്ടപ്പൊള്‍.........
കൊള്ളാം ചാല കംബൊളം ഉഷാര്‍ …സ്റ്റീല്‍ പാത്രകടകളും സ്വര്‍ണ്ണനിറമുള്ള വിളക്കു നിരത്തി വെച്ച കടകളൂം പിന്നെ എന്തെല്ലമൊ ആക്രി കടകളും……ഇടക്കിടക്കു ചുരിധാര്‍ പീസു കിട്ടുന്ന കടകളില്‍ കേറി റെസ്റ്റ് എടുത്തു...എന്തോരം മനുഷേരാ..എതിരെ വരുന്നവന്മാരുടെ തുറിചു നോട്ടമെ..സൌന്ദര്യം ഉള്ളവര്ക്കെന്തെല്ലാം സഹിക്കണം ……..ലെഫ്റ്റ് റൈറ്റ് സ്ട്റ്റെയിറ്റ് ഞങ്ങള്‍ മാര്ച് ചെയ്തു നീങ്ങി….പലചരക്കു കടകള്‍ അതും കപ്പയുള്ള കട ഒന്നും കണ്ടൂ കിട്ടിയില്ല..നല്ല വെള്ളിവെളിച്ചത്തില്‍ അര്മാദിചു നീങ്ങിയ ഞങ്ങള്‍ പെട്ടെന്നു ഞെട്ടി..ചുറ്റും കൂരാകൂരിരുട്ടു….പവര്‍കട്ട് ആണു…….ഇത്രെം ഇരുട്ടൊ…ഒരു ചെറിയ ജെനറേറ്റര്‍ വെട്ടതില്‍ വാച്ചു നോക്കി..9 മണി..ദൈവമെ..ഇതെതാ സ്തലം..ഒരു പിടിയും കിട്ടുന്നില്ല ആള്കാരെല്ലാം തുറിചു നോക്കിയതപ്പൊ സൌന്ദര്യം കണ്ടിട്ടല്ല ഈ റ്റൈമില്‍ ഈ പെന്നുങ്ങള് എന്നോര്‍ത്തിട്ടാണു…..ഒന്നു ഞെട്ടി അല്ല കൊറേ ഞെട്ടിയിട്ടും കപ്പ ആക്രാന്ദം തണുത്തുറഞ്ഞില്ല..നേരെ കണ്ട ഒരു കടയില്‍ KPAC ലളിതയെ പോലെ ഒരു ചേച്ചി മണ്ണെണ്ണ വിളക്കും കൊണ്ടൂ നില്കുന്ന കണ്ടു…അസമയത്തു കയറി വരുന്ന 2 ചുരിധാറിണികളെ കണ്ടു ചേച്ചിയുടെ കണ്ണ്ണില്‍ സംശയം..കപ്പ ഉണ്ടോ..ഞാന്‍ മുരടനക്കി..ചേച്ചി തുറിചു നോക്കി തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി..എവിടെ കിട്ടും ഞാന്‍ വീണ്ടും (ആക്രന്ദം നോക്കണെ) ഇപ്പൊഴാണാ കപ്പ ഇവിടെങ്ങും കിട്ടില്ല ചേച്ചി അമറി…...കപ്പ കൊതി ഫ്രൊസെണ് കപ്പ പോലെ തണുത്തു.ചാടി പുറത്തിറങ്ങി ആദ്യം കണ്ട 3 ചക്ര ശകടത്തില്‍ കേറി ഇരുന്നു..
വണ്ടിക്കാരന്റെ കണ്ണില്‍ ക്രൌര്യമുണ്ടോ....അയാളുടെ ചുണ്ടില്‍ ഒരു ചതി ചിരി വന്നൊ...അയാള്‍ വണ്ടി ഇരപ്പിച്ചു എതെല്ല്ലാമൊ വഴികളില്‍ കൂടി പോകാന്‍ തുടങ്ങി ..ദൈവമെ ..ഈ അസമയത്തു അതും ചാല പോലെ സര്‍വ വ്രിത്തികേടും നടക്കുമെന്നു കേട്ടിടുള്ള സ്തലത്തു.. വഴി മനസ്സിലാവുന്നെ ഇല്ല..അങ്ങൊട്ടു പൊയപ്പൊ ഇതൊന്നും കണ്ടിട്ടെ ഇല്ലല്ലൊ..ഇനി ഇയാള്‍ സിനിമയിലെ ബാലന് കെ നായരോ ടി ജി രവിയുടെയോ കസിന് ആണൊ…..വഴി തെറ്റിച്ചു എവിടെയെങ്കിലും കൊണ്ടു പോവൊ….ഒരു സൂര്യനെല്ലിയൊ വിതുരയൊ..ദൈവമെ..അഛനുറങ്ങാത്ത വീട്ടിലെ പോലെ വീട്ടുകാര്‍..പോലീസു..തെളിവെടൂപ്പ്....അയോ.....ഞാന്‍ ചത്തു കളയും..വിഷം വേണൊ..ട്രേയിന്റെ മുന്നില്‍...
ഒഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്......... ലൈറ്റിനേക്കാള്‍ സ്പീഡു ചിന്തകള്ക്കാണെന്നു പറഞ്ഞ യുധിഷ്ടിരാ ഐ സപ്പോര്‍ട്ടു യൂ.... കമ്മ്ബിയില് പിടിചിരിക്കുന്ന കൈയും സീറ്റിലുള്ള മെയ്യ്യ്യും വിറക്കുന്നതു vibration കൊണ്ടല്ല shivering ആണെന്നു മനസ്സിലാക്കാന്‍ കൊറചു നേരം വേണ്ടി വന്നു…പ്രതിസന്ധിയില്‍ തളരാതെ എന്നൊക്കെ എല്ലാര്ക്കും പറയാം...പക്ഷെ………
അവടെയൊരു കപ്പതീറ്റി കൊല്ലുന്ന ഒരു നോട്ടം സഹയാത്രികയെ നോക്കിയ ഞാന്‍ അതിലും തീക്ഷ്നമായ നോട്ടമേറ്റു വാടി കരിഞ്ഞു..എന്റെയാരുന്നല്ലൊ മാസ്റ്റെര് പ്ലാന്‍...
ഏതു ഘട്ടത്തിലും താങ്ങും തണലും ആയുള്ള ഒരാളെ അപ്പൊഴാണു ഓര്‍ത്തതു..സാക്ഷാല്‍ ഭഗവാന്… മുപ്പത്തിമുക്കോടി ലിസ്റ്റില്‍ നിന്നും ആരെ ചൂസു ചെയ്യണമെന്നൊരു കണ്ഫ്യൂഷന് വന്നു..നാട്ടില്‍ എല്ലാരുമായും നല്ല റ്റേംസിലാണെങ്കിലും അങ്ങൊട്ടെയ്ക്കു STD വിളിക്കാതെ ഒരു ലോകല്‍ കോള്‍ ചെയ്യാം എന്നൊര്‍ത്തു..എന്റെ പഴവങ്ങാടി ഗണപതി..പുള്ളിയാണല്ലൊ വിഘ്നംങ്ങള്ടെ ഉസ്ത്താദ്..ഞങ്ങളെ ഒരു കേടും കൂടാതെ വീട്ടില്‍ എത്തിക്കണേ..2 തേങ്ങാ അടിചേക്കാമെ....പറഞ്ഞു തീരുന്നതിനു മുന്‍ബു ഒാട്ടോ ഒരു വളവു തിരിഞ്ഞു അതാ പഴവങ്ങാടി അന്ബ്ബലം..ഒാാാാാ എന്റെ ഭഗവാനെ പണ്ടാത്തെ പോലെ അല്ല ഇപ്പൊ എല്ലാം ഇന്‍സ്റ്റന്റ് അണെന്നു പറയുന്നതു എത്ര സത്യം..പുറതെക്കു തല നീട്ടി തൊഴുതു..ശ്വാസം നേരെ വീണു..ഇനി വഴി അറിയാം..ദേവീ മുഖ്തും പ്രസാദം ..
ഡെയ്യ് ....ചേട്ടന്മാരുടെ കടേന്നു ഒരൊ ഷേയ്കൂ അടിയ്ക്കാം തലയും ശരീരവും ഒന്നു തണുക്കട്ടെ..ഇത്രെം നേരം തുള്ളി വിയര്‍ത്തതല്ലേ ....നിഷ്കളങ്കനായ ഒാട്ടൊ ചേട്ടനു 2 രൂപ കൂടുതല്‍ കൊടുത്തു ചേട്ടന്മാരുടെ കടയിലേയ്ക്കു നടന്ന ദേവി തീകട്ടയില്‍ ചവിട്ടിയ പോലെ ഞെട്ടി എന്റെ കൈയില്‍ പിടിച്ചു..അവള് നോക്കിയിടത്തേക്കു ഞാനും നോക്കി..അവിടെ
ഫ്രണ്ടില്‍ തന്നെ ഒരു ഒടിഞ്ഞ കുട്ടയില്‍ നല്ല ബ്രൊവ്ണ്‍ നിറത്തില്‍ കപ്പ!!!!!!!!!!!!!!!!
കപ്പകുട്ട കണ്ടു ഞെട്ടി തല കറങ്ങി നിലത്തിരുന്ന ഞങ്ങളെ കണ്ടു ചേട്ടന്മാര് കടയിലെ ഹോള്സെയിത്സും നിര്‍ത്തി പാഞ്ഞു വന്നു..… പണ്ടാരം എനിക്കു കപ്പയും വേണ്ടാ ഒരു മണ്ണാഗട്ടിയും വേണ്ടാ എന്നും പറഞ്ഞു ആരോടൊ ദേഷ്യം തീര്‍ക്കുന്ന പോലെ ദേവി പുറതൊട്ടു പാഞ്ഞു....പക്ഷെ ഞാന്‍ പോയില്ല നല്ല രണ്ടു വലിയ തേങ്ങാ നോക്കി വാങ്ങി പിറ്റേന്നു രാവിലെ കുളിചൊരുങ്ങി പഴവങ്ങാടിയില്‍ ചെന്നു പൊട്ടിച്ചു..എന്നും നീയെ ഉള്ളൂ ഭഗവാന്!!!!!!!!!!!!!…
Subscribe to:
Post Comments (Atom)
13 comments:
ഇത്രേം വല്യ പോസ്റ്റില്‍, അക്ഷരപിശാചുക്കള്‍ ഇടക്കിടക്ക് കല്ലുകടിക്കുന്നു!
സുസ്വാഗതം..
അടിപൊളീന്നു, പറയാതെ പോകുന്നതെങ്ങിനെ?
അടി പൊളി എഴുത്ത്...
സതീഷ് പറഞ്ഞതുപോലെ അക്ഷരത്തെറ്റുകള്‍ ഒന്നു ശരിയാക്കിയാല്‍, കസറും...
ഉറപ്പാ... പോരട്ടെ അടുത്തത്..
എന്നിട്ട് കപ്പ വാങ്ങിയില്ലേ?കഷ്ടമായി പോയി.
നന്നായിട്ടുണ്ട്.പുതിയ പോസ്റ്റുകള്‍ പോരട്ടെ.
.
:)
ചാത്തനേറ്:
കുവൈത്തിലും ചാല മാര്‍ക്കറ്റാ!!!
ഇനി മാളുസാറ് ചെക്കന് കെട്ടി കുവൈത്തിലാണെങ്കില്‍, കഥവായിച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ഇഞ്ചിനീരാന്ന് മനസ്സിലാക്കാലോ? അപ്പോ പേരുദോഷം ഉണ്ടാക്കാതെ വരമൊഴി ഉപയോഗിച്ചാട്ടേ.. തിരക്കൊന്നും വേണ്ടാ എഴുതി തിരുത്തി സാവകാശം ഇട്ടാല്‍ മതി..
അല്ലാഞ്ഞാല്‍ ഇനി കുറേക്കാലം കഴിഞ്ഞ് ഇതു വഴിവരുമ്പോള് സ്വയം ഡിലീറ്റ് ചെയ്യാന്‍ തോന്നും.:)
തുടങ്ങിയതല്ലേ ഉള്ളു..അതാ ഇത്രേം തെറ്റൂകള്‍..എല്ലാരും ക്ഷമി....
ചാത്താ എന്തായാലും ജീവിതത്തില്‍ ആദ്യത്തെ ‘ലേഖനം’ കൊന്നാലും ഡിലീറ്റൂ ചെയൂലാ.....പേരുദോഷം വന്നാല്‍ ചാത്തന് പേരു മാറ്റിക്കൊ...::D
മാളുട്ട്യേ, നിളയുടെ തീരത്തൊന്നും “കപ്പ” എന്നല്ലല്ലോ പറയ്യാ? -സു-
പരമാവധി അക്ഷര പിശക് കുറക്കാന്‍ ശ്രമിക്കുമല്ലോ.........നന്നായിട്ടുണ്ട്
അക്ഷരതെറ്റിന്റെ കാര്യത്തില്‍ ഞാനും മാളുവിന്റെ കൂടെ ആണ് ...
ഇതു തന്നെ എഴുതി എടുക്കുന്ന കാര്യം നമ്മള്കളെ അറിയൂ
nannayitund..
നന്നായീ ......
എന്നിട്ട് കപ്പ മേടിച്ച്ചോ ?uttan
ശൊ... ഇത്ര സരസമായി എഴുതിയിട്ടു കഴിഞ്ഞ കുറെ കാലമായി എഴുതിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍.... എന്തു പറ്റി. നല്ല രസകരമായി അവതരിപ്പിച്ചു. നീളം ഇത്തിരി കൂടി പോയെങ്കിലും അത് ഓര്‍ക്കാതെ മുഴുവനും വായിച്ചു. ഇഷ്ടായീ കപ്പ പുരാണം. ഇനിയും വരാം.
Post a Comment