എന്നും രാവിലെ ഇപ്പൊ ആദ്യം എന്റെ ജോലി എന്താന്നറിയാമോ..........
മെയില്ബോക്സിലെ പുതിയ മെയില്‍ നോക്കലല്ല ...
ചെയ്തു തള്ളിയ സാധനങ്ങള്‍ അവിടെ തന്നെ ഉണ്ടോന്നു നോക്കലല്ല...
ശിവാജിയുടെ വിശേഷങ്ങളും, ലാലേട്ടനും മമ്മൂട്ടിക്കും സുഖങ്ങളാണോന്നു നോക്കലുമല്ല..
എന്തിനു നാളെ മോള്‍ക്കു കൊടുത്തയക്കാന്‍ പറ്റിയ കിഡ്സ് ഫ്രണ്ഡ്ലീ ഡിഷെസ് ഗൂഗ്ലി നോക്കലും അല്ല...
പകരം ആദ്യമേ ഇന്നത്തെ മലയാള ബ്ലൊഗ് ഉസ്താദുകളും ഉസ്താദിനികളും എന്തു പറയുന്നു എന്നു നോക്കും.. സുഖിപ്പിക്കലാണെന്നോര്ക്കണ്ട..(അല്ലെല്‍ ആരു സുഖിക്കാന്‍)..
എനിക്കീ ബ്ലൊഗിങ്ങ് എന്നു പറയുന്നതു ഒരു പുതിയ അനുഭവം ആണ്...കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു പറ്റം ആള്ക്കാര് അവരവരുടെ എല്ലാ കാര്യങ്ങളും എഴുതുക അതു വായിച്ചു വളരെ അടുത്ത ബന്ധുക്കളെ പോലെ വിശേഷങ്ങള്‍ പങ്കിടുക ..ഇതില്‍ ഒരു നല്ല സൌന്ദര്യം ഇല്ലെ...എനിക്കു തോന്നി..അല്ലേലും സൌന്ദര്യം ഒാരോരുത്തരുടെ കണ്ണിലാണെന്നല്ലെ പറയുക... എനിക്കിഷ്ടപ്പെട്ടു..പക്ഷെ ആ കൂട്ടത്തില്‍ ചേരണമെന്നുണ്ടെങ്കിലും കടലിനടുത്തു ചെന്നു ചേരുന്ന ഒരു പുതിയ നീരുറവക്കു തോന്നുന്ന എല്ലാ ജാള്യതയും എനിക്കുണ്ടെ...(ഇച്ചിരി സാഹിത്യം പറഞ്ഞു നോക്കിയതാ.. Starting trouble, inferiority complex എന്നൊക്കെയുള്ള ഒറ്റവാക്കിലും പറയാരുന്നു...) എന്തായാലും, എന്തൊക്കെയാ ഒാരോരുത്തര്‍ എഴുതി തള്ളുന്നതു..എന്റമ്മേ... ഈ മലയാളീസു മുഴുവനും സാഹിത്യകാരന്മാരാണൊ..ഞാന്‍ മലയാളി അല്ലെ..എനിക്കു മാത്രം എന്താപ്പ ഇങ്ങനെ ഒന്നും എഴുതാന്‍ പറ്റാത്തതു... ഈ വിഷയം കൂലകഷമായി ചിന്തിച്ചു ഒരു അന്വെഷണം നടത്തിയപ്പോള്‍ ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചു.ഈ ബൂലോകത്തുള്ള എഴുത്തു വീരന്മാരെയും വീരികളേയും ഒന്നു കൂടി റീവൈന്റു ചെയ്തു നോക്കിക്കെ..വല്ലൊര്ക്കും വല്ലൊം മനസ്സിലായോ...ഇല്ലെ..ബട്ട് എനിക്കു ഒരു കാര്യം മനസ്സിലായി...
ഒരു മാതിരി ഈ ലോകത്തില്‍ വിലസുന്നവര്‍ എല്ലാം ഈ കേരളത്തിന്റെ വടക്കേ അറ്റത്തുള്ളവര്‍ ആണു (അതൊ തെക്കാണോ പണ്ടെ എനിക്കു geography യൊടു വല്യ ബന്ധമില്ല) ഞാന്‍ ഉദ്ധെശിച്ചതു ഒരു എറണാകുളം തൊട്ടു ത്രിശ്ശൂര്, പാലക്കാട്, അങ്ങു മലപ്പുറം വരെ ഉള്ളവര്‍..അതില്‍ തന്നെ പാലക്കാട്ടുകാര്ക്കാണു കൂടുതല്‍ പിടി... ഇങ്ങ് തിരൊന്തരംകാരും ഉണ്ടു എന്നാലും ഒരു സെന്‍സസ് എടുത്താല്‍ ഈ വടക്കന്മാര് കൂവും..ഇല്ലെ..സത്യം അല്ലെ.....എന്തൊക്കെയായാലും ഈ ഞാനുള്‍പ്പെടുന്ന മധ്യ കേരളത്തില്‍ ഉള്ളവര്‍ വളരെ കുറവാ... അല്ലെലും ഞങ്ങള്‍ മധ്യക്കാര്ക്കു എപ്പൊഴും നല്ല തിരക്കാ..ഇങ്ങനെ ജോലിം കൂലിം ഇല്ലാതെ ഇരിക്കുന്നവരെ പോലെ അല്ല...
എന്തായിരിക്കും ഇതില്‍ കാര്യം..എനിക്കു പെട്ടെന്നു തന്നെ ബള്‍ബു കത്തി...
ഈ വടക്കുള്ള ഒരു പുഴയുണ്ടല്ലൊ..നമ്മുടെ സ്വന്തം ഭാരതപ്പുഴ.. നിളാനദി.. അതിലെ കാറ്റു ഇവിടെയുള്ളവര്ക്കാണു കൂടുതല്‍ കിട്ടുക..അല്ലെങ്കില്‍ നോക്കിക്കെ . എം ടി യെ പോലെ സാഹിത്യം പറയുന്ന വേറെ ആരേലും ഉണ്ടോ.. .അധികം വല്യ സാഹിത്യകാരന്മാരെ ഒന്നും example എടുക്കണ്ട( എനിക്കറിഞ്ഞൂട ) ഈ ബൂലോഗത്തില്‍ മാത്രം നോക്കിയാ മതി...പാലക്കാട്ടുകാരെ ഇടിച്ചിട്ടു നടക്കാന്‍ വയ്യ..ആരുടെ പ്രൊഫൈല്‍ നോക്കിയാലും പാലക്കാട് അല്ലേല്‍ ത്രിശ്ശൂര് അല്ലെല്‍ ആ ചുറ്റുവട്ടത്തുള്ള വേറെ ഏതൊക്കെയൊ സ്ഥലം.
നിങ്ങള്‍ ആരെങ്കിലും ഇതു ശ്രദ്ധിചിട്ടുണ്ടൊ... ഇവര്‍ക്കൊക്കെ എന്താ ഒരു സാഹിത്യവാസന...:( എന്തു രസമായി ആണു ഒാരോ കാര്യങ്ങളൊക്കെ എഴുതിയിരിക്കുന്നതു.. ചെറിയ ചെറിയ കാര്യങ്ങള്‍, പക്ഷെ വായിക്കുംമ്ബം എന്താ ബ്യൂട്ടി...എനിക്കും സ്ഥിരം നടക്കുന്നതു തന്നെ..പക്ഷെ എനിക്കിതു വരെ ഇങ്ങനെ എഴുതണം എന്നു തോന്നിയിട്ടില്ല...അല്ല എഴുതിയാലും കണക്കാ...ചിലതു പൊട്ടിച്ചിരിപ്പിക്കുന്നവ ,ചിലതു സങ്കടപ്പെടുത്തുന്നതു ,ചിലതു എന്നെ പോലും (???) ചിന്തിപ്പിക്കുന്നത്..ഇവരെല്ലാം കൂടി പണ്ടേ സാഹിത്യത്തില്‍ എറങ്ങിയിരുന്നെങ്കില് ഇപ്പൊളത്തെ പുലികളെല്ലാം ചീറ്റി പോയെനെ..എന്താ കാര്യം .. നിളയിലെ കാറ്റു ..അത്രെ ഉള്ളു... ആ കാറ്റു ഇവരെല്ലാം കൂടി വലിച്ചു കേറ്റിയതു കൊണ്ടു ഞങ്ങള്‍ ഈ പാവം ഇങ്ങേ അറ്റത്തുള്ളവര്‍ ഇങ്ങനെ ആയി...
ഇവിടേം പൊഴ ഇല്ലേന്നു ചോദിച്ചാല്‍ ഉണ്ട്.. പൊഴ അല്ല വല്യ കടല്‍ തന്നെയുണ്ട്..പക്ഷെ ഒരു W പൊലെ വേനലിലും പിന്നെ മഴക്കാലത്തു നല്ല പരന്നും ഒഴുകുന്ന ഈ നിളയുടെ സൌന്ദര്യം കൊണ്ടാണല്ലൊ നമ്മുടെ എല്ലാ സിനിമകളു അവിടൊക്കെ വച്ചെടുക്കുന്നതു... എന്നെ എതിര്‍ക്കുന്നവര്‍ ഉണ്ടെങ്കിലും ഞാന്‍ ഒരു നിളാ ഫാന്‍സ് അസ്സൊസിയേഷന്‍ തുടങ്ങീയാല്‍ നിങ്ങാളെല്ലാരും അതില്‍ മെംമ്പര്‍ഷിപ് എടുക്കില്ലേ.....
ചെറുപ്പത്തില്‍, ഒരു ഫ്രൊകു പ്രായത്തില്‍ മുതല്‍ ഞാന്‍ അടുത്തുള്ള ഒരു ലൈബ്രറിയില്‍ പോകുമാരുന്നു ..ഞെട്ടണ്ട..സാഹിത്യവാസന മൂലമല്ല.. എന്റെ പപ്പ അവിടുത്തെ ആരോ ആരുന്നു.വീട്ടിലിരുന്ന് അലമ്ബുണ്ടാക്കാതെ അവിടെ പോയിരുന്ന് പപ്പക്കു പണി ഉണ്ടാക്കുക, പിന്നെ അമ്മ വായിച്ച പുസ്തകങ്ങള്‍ ചുമന്നു കൊണ്ടു പോകുക തിരിച്ചു വേറെ ചുമക്കുക..ഇതായിരുന്നു ആദ്യകാല ഡ്യൂട്ടീസ്..പിന്നെ പിന്നെ ഞാനും തുടങ്ങീ വായിക്കാന്‍....ബാലസാഹിത്യങ്ങള്‍, ബാലരമ അമര്‍ചിത്രകഥ ഇതൊക്കെയാരുന്നു ആദ്യ ഇരകള്‍..പിന്നെ പാവാടപ്രായത്തില് അതു ടാര്സന്, ഷെര്‍ലക്ക് ഹോംസ്, അഗത ക്രിസ്റ്റി ഒക്കെയായി.. ടാര്സന് ജെയിനിനെം കൊണ്ടു മരത്തില്‍ കൂടി ചാടി ചാടി പോകുന്നതോര്‍ത്തു ഞാന്‍ കുളിരു കോരി..ആരുമില്ലാത്ത ഒരു കാട്ടില്‍ എപ്പോളെങ്കിലും എനിക്കു വഴി തെറ്റി (എങ്ങനെ തെറ്റിയാലും കാട്ടിലെത്തൂല്ലെങ്കിലും) എത്തണെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു..അല്ലെങ്കില്‍ ഷെര്‍ലക്ക് ഹോംസ്സുള്ള കപ്പലില്‍ ഞാന്‍ കൂടിയുള്ളപ്പൊ അരെങ്കിലും തട്ടി പോകുന്നതും അതിന്റെ ഡെക്കി-ല്‍ ഇരുന്നു ‘അന്നു അവരു തട്ടിപോയ മുറിയിലെ കട്ടിലിന്റെ കീഴില്‍ ഒരു സേഫ്റ്റിപിന്‍ കിടന്നതു സാര്‍ കണ്ടാരുന്നൊ‘ എന്നു ചോദിച്ചു ഹോംസിനെ ഇമ്പ്രെസ്സ് ചെയുന്നതും ഒക്കെ ഞാന്‍ സ്വപ്നം കണ്ടു ...ഗോര്‍ബച്ചേവിന്റെ തലയിലെ പാടിനോട് ഇഷ്ടം തോന്നി റഷ്യന്‍ വിപ്ലവം എന്ന കടുകട്ടി പൊത്തകം എടുത്തു 1 ആഴ്ച അതില്‍ തല വചുറങ്ങി യതും എന്റെ പാതകങ്ങളില്പെടും....യൂണിഫൊം പ്രായം കഴിഞ്ഞപ്പൊളേക്കും ആ കുഞ്ഞു ലൈബ്രറിയില്‍ എന്റെ നിലവാരത്തിലുള്ള പുസ്തകങ്ങള്‍ എല്ലാം ഞാന്‍ 3,4 തവണ വായിച്ചു കഴിഞ്ഞു..അപ്പൊഴാണു സൈഡില്‍ പൊടി പിടിച്ചിരിക്കുന്ന വേറൊരു ഷെല്‍ഫ് കണ്ടതു..സാഹിത്യം ...മനസ്സില്ലാമനസ്സോടെ ഞാന്‍ പൊടി മാറ്റി ചെന്നു..
എം ടി,ബഷീര്‍,മാധവിക്കുട്ടി പിന്നെ ആരൊക്കെയൊ ..എനിക്കങ്ങനെ അരോടും പ്രത്യെക അടുപ്പമൊന്നും തോന്നീല്ല. തന്നെമല്ല എനിക്കു വായന ഒരു ഹോബി ഒന്നുമല്ല കിടക്കുമ്ബൊളും കഴിക്കുംമ്ബൊളും എന്തെങ്കിലും വായിക്കണമെന്നെ ഉള്ളു..അതു സാധനം പൊതിഞ്ഞു കൊണ്ടൂ വന്ന പേപ്പര്‍ ആയാലും കൊള്ളാം ..എന്തായാലും ഇങ്ങനെ കൊറേ പേരുടെ ബൂക്സും ഞാന്‍ വായിച്ചു....അതിലെനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ടതു അത്യെ, ഇത്യെ, കുട്ട്യെ എന്നൊക്കെയുള്ള ആ ഒരു വള്ളുവനാടന്‍ സംസാരമാണു..ഒരു നിഷ്കളങ്കത അതില്‍ ഫീല്‍ ചെയ്യാം..‘ഒാ എന്നാ പറയാനാ‘ എന്നതിലും കേള്‍ക്കാന്‍ സുഖം ‘ഒന്നൂല്യ ഒരു വിശേഷ്യം ഇല്യ ‘ എന്നാണെന്നു മനസ്സിലാക്കി ഞാന്‍ കുറച്ചു നാള് എല്ലാത്തിലും ഒരു ‘ല്യ‘ കാരം ചേര്‍ത്തു തുടങ്ങീ..പക്ഷെ എന്നായെ എന്ന്യാ എന്നു പറഞ്ഞിട്ടൊരു എഫെക്റ്റും കിട്ടീല്ലാ..
പറഞ്ഞു വന്നതു ഈ ഭാരതപ്പുഴ എന്നു പറയുന്ന നിളയെ ഞാന്‍ സ്നേഹിച്ചു തുടങ്ങീ ..ടി വി യില്‍ മാത്രം കണ്ടീട്ടുള്ള നിളാനദിയൊട് എനിക്കു പ്രത്യെക ഒരു ഇഷ്ടം തുടങ്ങീ ..വേണമെങ്കില്‍ ക്രെഡിറ്റ് എം ടി ക്കു കൊടുക്കാം..പാലക്കാട്, ത്രിശ്ശൂര് ഇതൊക്കെ എനിക്കു വളരെ പ്രിയപ്പെട്ട സ്ഥലങ്ങളായി...അപ്പുറത്തും ഇപ്പുറത്തും ഒക്കെ താമസിക്കുന്ന ബന്ധുജനങ്ങളോടു എനിക്കു ദേഷ്യായി..ഇവരൊക്കെ പാലക്കാടെങ്ങാനും വീടു വച്ചിരുന്നെങ്കില്‍ ഇടക്കൊകെ അങ്ങൊട്ടു വരാരുന്നു....എന്നിട്ടു നിളയുടെ ഭംഗ്ഗി ആസ്വദിച്ചു അവിടുള്ള നിഷ്കളങ്കന്മാരായ ചേട്ടന്മാരെ ലൈന്‍ അടിച്ചു.............
അങ്ങനെ ഇരിക്കെ ഗുരുവായൂരംമ്പലത്തില് പോകാനൊരു അവസ്സരം കിട്ടി...ദൈവമെ...ത്രിശ്ശിവപേരൂര് എന്ന് റെയില്‍ വേ സ്റ്റേഷനില്‍ കണ്ട് ഞാന്‍ കുളിര്‍ന്നു..എന്താ ഒരു അഡ്യത്യം...ഗുരുവായൂര്‍ പറയുകയും വേണ്ട..നോക്കുന്നതെല്ലാം സുന്ദരികളും സുന്ദരന്മാരും..കുളിച്ചു തുളസി കതിരും വച്ചു ശാലീന മഹിളാമണീസ്..ചെക്കന്മാരും കൊള്ളാം...എന്നെ എതെങ്കിലും പാലക്കാട്ടുകാരനെ കൊണ്ടു കെട്ടിക്കണെ എന്ന് ഗുരുവായൂരപ്പനൊടു പറഞ്ഞതാ പക്ഷേ പുള്ളി വിട്ടതു റബ്ബര്‍ പാലിന്റെ നാട്ടിലോട്ടു ...ഈ സ്ഥലത്തിലൊന്നും കാര്യമില്ല ആളുകളുടെ മനസ്സിലാണു കാര്യം എന്നു ഞാന്‍ വിവാഹ ശേഷം മനസ്സിലാക്കി...
എന്നാലും ആ ഒരു നിളാ സ്നേഹം ഞാന്‍ മറന്നിട്ടില്ല കേട്ടൊ...
ഹണിമൂണ്‍ പോകണ്ടിയതെവിടെ എന്ന ചോദ്യത്തിനു ഊട്ടി, കൊടൈകനാല്‍ എന്ന മറുപടി പ്രതീക്ഷിച്ച ആള് പാലക്കാട് എന്നു കേട്ടു ഞെട്ടി..കൊണ്ടു പോകാന്‍ തയ്യാറായിരുന്നു.(ആദ്യമല്ലെ...) പക്ഷെ 1 മാസം ലീവ് മാത്രമുള്ള NRI ഹതഭാഗ്യന്റെ നിസ്സഹായവസ്ഥയില്‍ ഞാന്‍ തന്നെ മോഹം പിന്‍വലിച്ചു ...പല പല ആവശ്യങ്ങള്‍ക്കു കേരളത്തിനു പുറത്തേക്കു പോകേണ്ടീയിരുന്നു...എന്നെം കൂട്ടി.. ട്രെയിനി-ല്‍ പോയപ്പൊ ഞാന്‍ ആദ്യമായി കണ്ടു...എന്നെ ഇത്ര നാളും ഭ്രമിപ്പിച്ച നിള ..വേനലില്‍ ആയതു കൊണ്ടു പുഴയുടെ സൌന്ദര്യം മുഴുവന്‍ കാണാന്‍ ഭാഗ്യം കിട്ടിയില്ല..പക്ഷെ ട്രെയിന്റെ വാതില്ക്കല് നിന്നു ഒരു 5 മിനിട് ഞാന്‍ വീണ്ടും വീണ്ടൂം തിരിഞ്ഞു തിരിഞ്ഞു നോക്കി..അതിലെ പോകുന്ന കാറ്റിനു പോലും പ്രത്യേക സൌരഭ്യം ഉള്ളതു പോലെ തോന്നി...
എന്തായാലും ഇപ്പൊള്‍ ഈ ബൂലൊഗത്തില്‍ വന്നപ്പൊള്‍ അന്ന് കണ്ട കാറ്റിന്റെ എഫെക്റ്റ് എനിക്കു കൂടുതല്‍ മനസ്സിലായി...പാലക്കാടും ത്രിശ്ശൂരും ഉള്ളവരുടെ എഴുത്തിനു തന്നെ ഒരു പ്രത്യെകത ഉണ്ടെ .....കണ്ണൂസിന്റെ ആക്സിഡന്റ് കഥ വായിച്ചു പണ്ടു ദേശാടനം കണ്ടപ്പോള്‍ തോന്നിയ അതെ ഹൃദയഭാരം എനിക്കു അനുഭവപ്പെട്ടു..എന്തിനു കണ്ണൂസിന്റെ ഭാര്യ സുമ പോലും എന്തു മനോഹരമായി ഒറ്റ ലൈനി-ല്‍ ആ എഫെക്റ്റ് മുഴുവന്‍ നല്കി..ഞാനെങ്ങാനും ആരുന്നേല്‍...ഒാ നിങ്ങക്കെന്തെങ്കിലും പറ്റിയിരുന്നേല് എന്നെം കൊചിനേം ആരു നോക്കുവാരുന്നു എന്നു ചോദിച്ചെനെ. 100-ല്‍ പോയിരുന്ന ആള് പിന്നെ 200-ല്‍ പോകാനും തുടങ്ങും ..അതാ ഒരു എഫെക്റ്റ്...തപ്പി തപ്പി ഒരു അരവിന്ദനെ കണ്ടു പിടിചു ...ആഹാ ... മധ്യകേരളവാസി ആണെന്നു കണ്ടു സന്തൊഷിച്ചു..പക്ഷെ പുള്ളീടെ ജീവചരിത്രം പരതിയപ്പോള്‍ പഠിച്ചതെല്ലാം വടക്കു..അപ്പൊ കാറ്റു വീഴ്ച്ച കിട്ടിയിട്ടുണ്ട്..പിന്നെ നന്നായി എഴുതുന്ന ആരെ നോക്കിയാലും എല്ലാരും ഈ കാറ്റു വീഴ്ച കിട്ടാന്‍ ഭാഗ്യം സിധിച്ചവരാണു..എനിക്കതില്ല..അതു കൊണ്ടു ഞാന്‍ അവരെ പോലെ എഴുതുന്നും ഇല്ല...പിന്നെ ഞാന്‍ complex അടിച്ചിട്ടെന്തു കാര്യം...
എല്ലാരുടേം എഴുത്തു കണ്ടു തലക്കു പിടിച്ചു ഞാനും എഴുതി..എന്റെ ജീവിതത്തിലെ ആദ്യത്തെ സാഹിത്യ പരീക്ഷണം…എത്ര ദിവസം മിനക്കെട്ടിരുന്നെഴുതിയതാ….ഈ വരമൊഴി ആദ്യമായി ഉപയോഗിക്കാന്‍ നല്ല ബുധിമുട്ടാണേയ്.....സാധാരണ അ ആ ഇ ഈ ക ഖ ക്കൊക്കെ റെഫെറന്‍സ് ഉണ്ടു...പക്ഷെ ഈ ‘ന്റെ, ങ്ങ , മ്പ ‘ ഇത്യാദി അക്ഷരങ്ങളെ കുറിചു ആരും ഒന്നും പറഞ്ഞു തരുന്നില്ല..എന്റെ ,നിന്റെ എന്നൊക്കെ ഉപയോഗിക്കാതെ എങ്ങനെ മലയാളം എഴുതും..അതോ എന്റെ,ഞാന്‍ തുടങ്ങിയ സ്വാര്‍ത്ഥ പദങ്ങളൊന്നും വേണ്ട നാം ,നമ്മള് എന്നൊക്കെ ഉപയോഗിക്കണം എന്നാണോ.....എന്റെ മോള് എന്നതിനു പകരം നമ്മുടെ മോള് എന്നു പറയാന്‍ പറ്റുമോ....
ഒരുതരത്തി എഴുതി കൂട്ടി എറക്കി ,ഇനി എല്ലാരും വായിച്ചു വായിച്ചു കൊള്ളാം കൊള്ളാം എന്നു പ്രശംസിക്കുന്നതോര്ത്തു രോമാഞ്ചം കൊള്ളാന്‍ തയ്യാറായി നിന്ന എനിക്കു കിട്ടിയതു അക്ഷരം പഠിക്കാനുള്ള കുട്ടിച്ചാത്തനേറു..ഈ ചാത്തന് ലുട്ടാപ്പീടെ ആളാ മായാവീടെ അല്ല….
എന്തായാലും എനിക്കു ദുഖമില്ല .........
ഈ നിള എന്റെ വീടിന്റെ സൈഡി-ല്‍ കൂടി ഒഴുകിയിരുന്നെങ്കില്‍ ഞാനും ഒരു പുലിയാകുമായിരുന്നു.............
NB: ഇതെന്റെ മാത്രം തിയറി ആണു..ഇതു വായിചു (ആരെലും വായിച്ചാല്‍) തെക്കരും മധ്യരും എന്നെ ഒന്നും പറയരുതു...
Subscribe to:
Post Comments (Atom)
12 comments:
:)
വായിച്ചു...കൊള്ളാം..
ഈ ‘മദ്യ‘കേരളക്കാര്‍ക്ക് വേറെ ഒന്നിനും സമയം ഉണ്ടാവില്ല..:)
സ്പെല്ലിങ്ങ് മിസ്റ്റേക്ക് ധാരാളം..ഹൃ എന്ന് എഴുതുവാന്‍ hr^ എന്നു ടൈപ്പ് ചെയ്താല്‍ മതി..
ആശംസകള്‍..
അതുശരി, മധ്യകേരളത്തില്നിന്നായതുകൊണ്ടാവും എനിക്ക് എഴുതാന്‍ പറ്റാത്തത്. മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിക്കുന്നതാണ് എനിക്കിവിടെ ഇഷ്ടം.
മാളു നന്നായിരിക്കുന്നു, ഞാനും തുടക്കത്തില്‍ അനുഭവിച്ചതും ഇതുതന്നെയായിരുന്നു .ഇനിയും എഴുതണം
കൊള്ളാം നല്ല നിരീക്ഷണം. ആ നിളേടെ കരയ്ക്കെങ്ങാനും ഒരു 2 സെന്റ് സ്ഥലം കിട്ടാനുണ്ടോ? കൂടുതലു വാങ്ങാന്‍ കാശില്ല :-(
:-)
:)
മാളു ചുമ്മാ പേടിക്കാതെ എഴുതന്നെ!
ആശംസകള്‍.
qw_er_ty
എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തതിന് ഒത്തിരി നന്ദിയുണ്ട് ...ട്ടോ..
എന്റെ നാട്ടില്‍ ഉള്ള ഒരു കലാകാരിയെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം
എല്ലാ ഭാവുകങ്ങളും നേരുന്നു.
സതീഷ് ഹരിപ്പാട്
ബാംഗ്ലൂര്‍
പോസ്റ്റ് നന്നായിരിക്കുന്നു. നിളയുടെ കാറ്റ് ഏല്ക്കാതെ തന്നെ ഇത്രയും എഴുതിയെങ്കില്‍, കാറ്റ് ഏറ്റുകഴിഞ്ഞാല്‍ എന്താവും സ്ഥിതി; മാളു പലരുടെയും കഞ്ഞികുടി മുട്ടിക്കുമല്ലൊ..
ഇനിയും ധാരാളം എഴുതണം.
നല്ല നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ അടുത്തകാലത്ത് നടന്നിരുന്നു. നാട്ടുഭാഷയെക്കുറിച്ചൊക്കെ. കുമാര്‍ ഏട്ടന്റെ നെടുമങ്ങാടീയം ബ്ലോഗും അവിടെ ഒരു പോസ്റ്റില്‍ വന്ന ലിങ്കുകളും ശ്രദ്ധിക്കൂ. സമയം കിട്ടുമെങ്കില്‍.
ഓഫ്. ഞാന്‍ നിളാനദി കൊല്ലം ജില്ല മുറിച്ച് തിരുവനന്തപുരം ജില്ലേലേക്കു കയറുന്നമൂലയില് ഒരിടത്തുനിന്നാ.... അതുകൊണ്ട് വള്ളുവനാടന്‍ ഭാഷ നല്ല വശം :)
അടുത്ത പോസ്റ്റുമ് വായിച്ചു ഞാന്‍.
എന്നെ പോലെയുള്ള തുടക്കക്കാര്‍ക്ക് വല്ലതും കിട്ടുമോ എന്നറിയാന്‍ വന്നതാ.
അപ്പോള്‍ അങ്ങിനെയാണ് സാഹിത്യം വരുന്നത് അല്ലേ. നാളെ തന്നെ പോയി നിളയുടെ തീരത്ത് പോയി രണ്ടാഴ്ച റൂമെടുത്ത് താമസിക്കട്ടെ എന്നിട്ട് വേണം നല്ല കുറച്ചു പോസ്റ്റുകള്‍ എഴുതാന്‍. എന്തു ചെയ്യാം. ഈ കോഴിക്കോടുകാരുടെ ഒരു വിധിയെ..
Post a Comment