Tuesday, August 18, 2009

ഒരു വിവാഹിതയുടെ പ്രണയ നൈരാശ്യം..

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വീണ്ടും സുഖമോ ദേവി കണ്ടു.. എത്രാമത്തെ പ്രാവശ്യം എന്നോര്‍മയില്ല...എത്ര കണ്ടാലും വീണ്ടും വീണ്ടും നോക്കിയിരിക്കും , ഭയങ്കര റൊമാന്റിക്‌ പടമല്ലേ .. അല്ലെന്നോ ? പ്രണയം അത് അനുഭവിക്കുനവരുടെ മനസ്സിലാണ് ..

honeymoon സമയത്ത് ,'വാ ചേട്ടാ നമുക്ക് റൊമാന്റിക്‌ ആയി പോയി സിനിമ കാണാം എന്ന് പറഞ്ഞു Bhoot കണ്ട പ്രണയിനി ആണ് ഞാന്‍ ..അതിലെ ലിഫ്ടിന്ടെ കര കര സൌണ്ട് കേട്ട് പേടിച്ചു, ഇനി 20 നിലയായാലും ലിഫ്റ്റ് കേറില്ല എന്ന് പ്രണയതീരുമാനം എടുത്തത്‌ മാത്രം മിച്ചം. പ്രണയതീരുമാനം ആയതു കൊണ്ടു പാലിക്കപെട്ടോ എന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല . .

അപ്പൊ പറഞ്ഞു വന്നത് പ്രണയ സിനിമകളെ കുറിച്ചാണ്... 80-90കളില്‍ ആണെന്ന് തോന്നുന്നു ഏറ്റവും മഹത്തായ പ്രണയ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ളത്..അതിനു മുന്പെയും പിന്പെയും ഉണ്ട്- ഇല്ലാതില്ല..എങ്കിലും എനിക്ക് ഹൃദ്യം ആ കാലഖട്ടത്തിലെ പ്രണയ സന്കല്പങ്ങലാണ് ..ഞാന്‍ പഴന്ചന്‍ ആയതു കൊണ്ടാണോ..അറിയില്ല

പ്രണയം മൂത്ത് ഐ ലവ് യൂ എന്നലറി റോഡിലും മഴയത്തും ശരീരം കുലുക്കി എക്സര്‍സൈസ് ചെയുന്ന പാട്ടുകളും, പ്യാര്‍ പ്യാര്‍ ഈ സിന്ദഗിയില്‍ ദില്‍ മൊത്തം തുമാരാ പ്യാര്‍ എന്നും പറഞ്ഞു വരുന്ന ഹിന്ദി പടങ്ങളു കണ്ടു ഇന്നിത് വരെ എനിക്ക് പ്രണയം തോന്നിയിട്ടില്ല.. എന്നാല്‍ ചില സിനിമകളിലെ പ്രണയം, അത് കണ്ട നാള്‍ മുതല്‍ ഇന്ന് വരെ മനസ്സില്‍ പച്ച പിടിച്ചു നില്പുണ്ട്

ഏതാദ്യം പറയണം എന്നു വര്‍ണ്ണ്യത്തിലാശങ്ക എന്നാലും ...

നമുക്ക് പാര്‍ക്കാന്‍ ‍ മുന്തിരിതോപ്പില്‍ കണ്ണുകള്‍ കൊണ്ട് മാത്രം പ്രണയം മനസിലാക്കിയ സോളമനെയും സോഫിയയെയും ശ്രദ്ധിച്ചോ..ഒരിക്കലും എന്നെ ഇഷ്ടമാണോ? ഞാന്‍ നിന്നെ ഇഷ്ടപെടുന്നു! എന്നവര്‍ തമ്മില്‍ പറഞ്ഞിട്ടില്ല...യേശ്ശുക്രിസ്തു പോലും ചിന്തിക്കാത്ത തരത്തില്‍ ബൈബിള്‍ കൊണ്ട് കളിച്ചു ഐ ലവ് യു പറഞ്ഞ പ്രണയിനികള്‍. അവസാനം, 'ഒരു പ്രാവശ്യം ഹോണടിച്ചിട്ടു വരാഞ്ഞതെന്തു' എന്ന് ചോദിക്കുന്ന സോളമന്റെ സ്വരത്തിലെ ദ്രഢതയും ..'ഞാന്‍ വിചാരിച്ചു........'എന്ന് പറഞ്ഞു വിക്കുന്ന സോഫിയുടെ സ്വരത്തിലെ ആര്‍ദ്രതയും അവിശ്ശ്വസനീയതയും കണ്ടാലും കേട്ടാലും മായുന്നില്ല... ലോകത്തിലെ ഏറ്റവും പ്രണയ സപ്പൊര്‍ട്ടിങ് വണ്ടി Hummer,BMW യും ഒന്നുമല്ല ആ വല്യ ട്രക്ക് ആണ് എന്ന് തോന്നിയാലും അല്‍ഭുതപ്പെടേന്ട.

തൂവാനതുമ്പികളിലെ- പ്രണയത്തിന്റെ വൈരുധ്യങ്ങളില്‍ പെട്ട് വിഷമിക്കുന്ന ജയക്രിഷ്ണനെ ഓര്‍ക്കുന്നില്ലേ , ക്ലാരയെ ഞാന്‍ മാരി ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോള്‍ അടിച്ചു വരുന്ന തിരമാലയില്‍ പെട്ട പോലെ ഞെട്ടുന്ന ക്ലാരയുടെ മുഖവും മനസ്സും .. പക്ഷെ എന്തോ ഒരു വാശി പോലെ , വച്ച് നീട്ടപ്പെട്ട ജീവിതം വലിച്ചെറിഞ്ഞു പോയ ക്ലാര, പിന്നെ മോഹിച ജീവിതം കിട്ടുമോ പോകുമോ എന്നാ വിഹ്വലതയോടെ നില്‍കുന്ന രാധ... ഇവരെയൊക്കെ എന്നെങ്കിലും നമുക്ക് മറക്കാന്‍ പറ്റുമോ

സര്‍വകലാശാലയില്‍ സുകുമാരന്റെയും, സീമയുടെയും സീരിയസ് പ്രണയം കണ്ടു നടക്കുന്ന ലാലും ഗായത്രിയും അറിയാതെ പ്രണയിച്ചു പോയില്ലെങ്കിലേ അല്ഭുതമുള്ളല്ലൊ

സുഖമോ ദേവിയില്‍ 2 എക്സ്ട്രീമില്‍ നില്‍കുന്ന പ്രണയിനികളെ നമ്മള്‍ കണ്ടു ..ലോകരോട് മുഴുവന്‍ വിളിച്ചു പറഞ്ഞു നടക്കുന്ന അടിപൊളി പ്രണയവും , സ്വപ്നങ്ങളില്‍ മാത്രം ജീവിക്കുന്ന മിണ്ടാപ്രാണികളും തമ്മില്‍ എന്ത് അന്തരം അല്ലെ ..വിധിയുടെ അപ്രതീക്ഷിതമായ വിളയാട്ടങ്ങള്‍ക്ക് ശേഷം ജീവിതത്തെ പ്രായോഗികമായി കാണുന്ന അതിന്റെ അവസാനം ഒരിക്കലും അടിചേല്‍പ്പിക്കപെട്ടതായി തോന്നിയിട്ടില്ല..ഇന്നും ഞാന്‍ ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ട് , നന്തന്റെയും താരയുടെയും ജീവിതം എങ്ങനെ ആയിരുന്നിരികും , അവരുടെ സ്വപ്നങ്ങളിലെ വ്യെരുധ്യം എപ്പോഴെങ്കിലും ജീവിതത്തെ ബാധിചിട്ടുണ്ടാകുമോ ..ഇല്ലാ അല്ലെ ?


ചിത്രങ്ങള്‍ തീരുന്നില്ല.. പ്രണയസങ്കല്പങ്ങളുടെ രാജാവ്‌ പദ്മരാജന്‍ ആണെന്നെ ഞാന്‍ പറയൂ ..വേണു നാഗവള്ളിയുടെ ചിത്രങ്ങളിലും എന്നും ഒരു ആര്‍ദ്ര പ്രണയവും പ്രണയ നൈരാശ്യവും ഉണ്ടായിരുന്നു ..ഈ സങ്കല്പങ്ങളെല്ലാം ഇത്ര മനോഹരമാക്കുന്നതില്‍ മോഹന്‍ലാല്‍ എന്ന നടനുള്ള പങ്കും കുറവല്ല.. ഞാനത്ര കറ കളഞ്ഞ ലാല്‍ ഫാനല്ല ..എല്ലാവരുടേം ഫാന്‍ ആണ്‌ അല്ലെങ്കില്‍ ആരുടെയും ഫാന്‍ അല്ല.. പക്ഷെ പ്രണയം അതിന്റെ ഏറ്റവും മനോഹരമായ ഭാവങ്ങളില്‍ അവതരിപ്പിക്കാന്‍ ലാലേട്ടന്‍ തന്നെ സൂപ്പര്‍, മമ്മുട്ടി ഫാന്‍സ്‌ ദേഷ്യം പിടികണ്ട, മമ്മൂട്ടിയുടെ പ്രണയങ്ങള്‍ എപ്പോഴും സീരിയസ് ആയതു കൊണ്ടാകും പെട്ടെന്ന് ഓര്‍മ്മ വന്നില്ല ..ആത്മാവിന്‍ പുസ്തകത്താളില്‍ എഴുതി വെച്ച പ്രണയമൊക്കെ അവതരിപ്പിക്കാന്‍ പുള്ളിയും മോശമല്ല..

സോറി ഇപ്പറഞ്ഞതെല്ലാം പാസ്റ്റ് ടെന്‍സ് ആണ് ..പ്രസന്റ് ടെന്‍സില്‍ ഭാവനയുടെ കൂടെ മസില്‍ പിടിച്ചു നടക്കുന്ന ലാലേട്ടനെ കാണുമ്പൊള്‍ ദുഖമുണ്ട് , പുള്ളിയുടെ കുഴപ്പം അല്ല. കഥകളുടെ പ്രശ്നമാകും അല്ലെ... ഒരു 40 വയസുള്ള-കുടുമ്ബനാഥനും ഭാര്യ, മക്കളും..എന്നിട്ട് ഭാര്യയുടെ അടുത്ത് പഴയ അതേ പ്രണയ ലുക്കില്‍ നില്‍കുന്ന നായകന്മാരും ..ഇങ്ങനെ ഒരു പടമെടുത്താല്‍ ഇപ്പൊ വിജയിക്കില്ലേ , ആവൊ? ഇപ്പോഴത്തെ പടത്തിലും എല്ലാരും ബാച്ചിലേര്‍സ് ആണ്

കുറച്ചു നാളുകള്‍ക്കുള്ളില്‍ വിജയിച്ച പടങ്ങള്‍ എടുത്താലും , ക്ലാസ്മേറ്റ്സും തിരക്കഥയും 80 കളിലെ കഥയായിരുന്നു..അതിനര്‍ത്ഥം ഭൂരിഭാഗം മലയാളികളും 80 കളിലെ പ്രണയം തന്നെ ഇന്നും ഇഷ്ടപ്പെടുന്നവരണെന്നല്ലേ .. മോഡേണ്‍ പ്രണയത്തിനെ, പ്രണയം എന്നല്ല വേറെ എന്തോ പേരാണു വിളികേണ്ടതു ..കാല്‍പ്പനികമായ പ്രണയം, സ്വപ്നങ്ങളിലെ ജീവിതം , അഗാഥമായ ആഗ്രഹം ഇതൊന്നും ഇന്നത്തെ തലമുറക്കാര്‍ക്കില്ല .. വിനീത് ശ്രിനി പറഞ്ഞ പോലെ ..Let's think practically!നല്ല സെറ്റപ് ഒക്കെയായി, അന്ന് വരെ വേറെ ആരും occupy ചെയ്തില്ലെങ്കില്‍ നമുക്ക് പ്രണയിക്കാം ..അല്ലാതെ ഒറ്റ നോട്ടത്തില്‍ കണ്ടു മനസ്സിന്റെ ട്യൂബ് പോയി വേറെ പണിയൊന്നുമില്ലാതെ നടക്കാന്‍..സോറി ഇവരെ കിട്ടില്ല.. ഒരു തരത്തില്‍ ഇതും നല്ലതാണു .. ജീവിതത്തിനെ നേരിടാന്‍ പിള്ളാര്‌ പഠിച്ചു ..എങ്കിലും കാല്‍പ്പനികമായ പ്രണയ ഭാവങ്ങള്‍ ഒരു nostalgia തന്നെ ..

പ്രണയിക്കപ്പെടണം എന്ന ആഗ്രഹം എല്ലാ മനുഷ്യരുടെയും മനസ്സില്‍ ഉള്ളതാണ് ..'ഞാനിന്നു വരെ ചേട്ടനെയല്ലാതെ സത്യമായും വേറെ ഒരുത്തനെ കുറിച്ചും ചിന്തിച്ചിട്ട് പോലുമില്ല എന്ന് പറഞ്ഞു പ്രതിജ്ഞ ചെയ്യാന്‍ സീതദേവിക്ക് പോലും പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ ആരായാലും "എന്റെ സ്വന്തം ചേട്ടന്‍" ആയാലെ ഞാന്‍ പ്രണയിക്കൂ എന്ന് ഏതു നോര്‍മല്‍ പെണ്ണും ചിന്തിക്കുമെന്നെ ഉള്ളു ..ആരാണ് ഈ സ്വന്തം ചേട്ടന്‍ എന്ന ടെന്‍ഷനില്‍ ആണ് പെണ്‍കുട്ടികള്‍ കല്യാണം വരെ ജീവിക്കുന്നത് , പിന്നെ ടെന്‍ഷന്‍ കഴിഞ്ഞു .:) .ചെക്കന്മാരും ഇങ്ങനെയൊക്കെ തന്നെയാകും ..'ഇവളാണോ എന്റെ അവള്‍' എന്നാരിക്കും കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനെ കാണുമ്പൊള്‍ ആദ്യം ഏതു യുവ കോമളനും ചിന്തിക്കുന്നത് ..

ഏതെങ്കിലും ഒരുത്തനെന്നെ ഒന്ന് പ്രണയിക്കണേ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട് , അത് കൊള്ളാവുന്ന ജോലിയും കുടുംബവും ജാതിയും കൂടി ആരിക്കണേ എന്ന് പ്രാര്‍ത്തിച്ചതില്‍ തെറ്റുണ്ടോ ??

..വെറുതെ എന്തിനാ വീട്ടുകാരെ ദുഖിപ്പിക്കുന്നത് ...ഇനി അഥവാ അവരെ ദുഖിപ്പിച്ചും അങ്ങ് പ്രണയിച്ചെക്കാം എന്ന് വിചാരിക്കാന്‍ ആ feeling വരുന്ന ഒരുത്തനെ എങ്കിലും കാണണ്ടേ ...ങേ ഹേ! ഞാന്‍ ആരെയും കണ്ടില്ല ..എന്നും സ്വപ്നങ്ങളില്‍ ഒരാളുണ്ടാരുന്നു ..എന്ന് തൊട്ടാണെന്ന് ഓര്‍മയില്ല ..LKG തോട്ടുണ്ടാരുന്നോ എന്തോ , എന്തായാലും ഈ "എന്റെ സ്വന്തം ചേട്ടന്‍" എന്ന ആഗ്രഹം മനസ്സില്‍ കൊച്ചു നാളിലെ തോട്ടുണ്ടാരുന്നു , but ..ഒരു വല്യ കുഴപ്പം ..ആ ചേട്ടന് തലയില്ലാരുന്നു.. എന്നെ സ്നേഹിക്കുന്ന എനികെല്ലാ കാര്യങ്ങളും പറയാന്‍ പറ്റുന്ന എന്റെ ഏറ്റവും വലിയ സുഹൃത്ത്‌ ..അങ്ങനെ ഒരാള്‍ അയാള്‍ക്ക്‌ കൈയും കാലും ശരീരവും എല്ലാം ഉണ്ട് ബട്ട് തലയില്ല ...ഓരോ പ്രാവശ്യവും കൊഴപ്പമില്ല എന്ന് മനസ്സ് പാസ് മാര്‍ക്ക് കൊടുക്കുന്നവര്ടെ തല വെട്ടി അതില്‍ ഒട്ടിച്ചു നോക്കും, അപ്പുറത്തെ കൊച്ചിനെ കൊണ്ട് പോകുന്ന ഓട്ടോ റിക്ഷ ഡ്രൈവറും, പോസ്റ്ററില്‍ നോക്കി ചിരിച്ചു വോട്ടു ചോദിക്കുന്ന ചേട്ടന്മാരും, മീന്കാരും , ബസില്‍ പോയപ്പോ കണ്ടവരും , പഠിപ്പിക്കാന്‍ വന്നവരും കൂടെ പഠിച്ചവരും ‍ ഇങ്ങനെ തലകള്‍ മാറി മാറി ഒട്ടിച്ചു നോക്കി ...ഒരേ ഒരു കുഴപ്പമേ ഉള്ളു , ഒരു തലയും അത്ര മാച്ച് അല്ല ...ഇനി അഥവാ ഒരു തല കുറച്ചെങ്കിലും നാള്‍ മാച്ച് ആക്കിയാലും പുറമേ വല്യ സംഭവ വികാസങ്ങള്‍ ഒന്നും നടക്കാത്ത കാരണം അടുത്ത ആളെ കാണുമ്പൊള്‍ ഞാന്‍ തന്നെ പഴയ തല വെട്ടി മാറ്റും .. ഹും ഞാനത്ര കൊരങ്ങി ഒന്നുമല്ല..എനിക്കും ഇങ്ങോട്ട് പ്രണയ അഭ്യര്തനകള്‍ വന്നിട്ടുണ്ട് ..ബട്ട് കുഴപ്പം ആ തലകള്‍ എന്റെ മനസ്സിലെ വേക്കന്ടു സ്പസിന്റ്റെ ഏഴയലത്തു പോലും ഒട്ടിക്കാന്‍ കൊള്ളില്ലാരുന്നു ..അതെല്ലാം ഞാനങ്ങ് നിഷ്കരുണം ‍ തള്ളി കളഞ്ഞു എന്ന് പറഞ്ഞാ മതിയല്ലോ..അല്ല പിന്നെ !

ഇതെല്ലാം വായിച്ചിട്ട് ഇവളൊരു പോക്ക് കേസ് ആരുന്നു എന്നൊന്നും വിചാരിക്കണ്ടാട്ടോ .. പണ്ട് പണ്ട് സീതാദേവി വരെ സ്വയംവരത്തിന് വരുന്ന ചേട്ടന്മാരെ കിളിവാതിലില്‍ കൂടി നോക്കി നിന്നിട്ടുണ്ട്, അങ്ങനെ വായി നോക്കി നിന്നപോഴാണ് മുന്പേ ‍ പോയ കോമളന്റെ, പുറകെ പോകുന്ന ബിഗ് കോമളനെ കണ്ടു കോരിത്തരിച്ചതെന്നും എവിടെയോ കേട്ടിട്ടുണ്ട് , രാമായണം സീരിയലിലാണോ അതോ പപ്പാ രാമായണം വായിച്ചപ്പോ ഞാന്‍ മനകോട്ട കണ്ടതാണോ എന്നോര്‍മയില്ല ..എന്തായാലും അന്ന് ദേവി നോക്കിയ പോലെ ഒരു നോട്ടം, അത്രേ ഞാനും നോക്കിയിട്ടുളു ..അല്ലാതെ ശേ ശേ ഞാന്‍ ആ ടൈപ്പ് അല്ല..

എന്തായാലും സ്വപ്നം കാണലിനൊന്നും ഒരു കുറവുമില്ലരുന്നു ..തലയില്ലാത്ത ചേട്ടന്ടെ കൂടെ ഡെയിലി കത്തി വെച്ചും, ഭക്ഷണം കഴിച്ചും, യാത്ര ചെയ്തും, മുന്തിരിതോപ്പില്‍ പോയും, കൊട്ടാരത്തില്‍ വിരുന്നു പോയും, കപ്പലില്‍ ഡിന്നര്‍ കഴിച്ചും, സുന്ദര സുരഭിലമായി ജീവിച്ചു പോന്നു ... അങ്ങനെ സ്വന്തമായി ഒരു സ്കോപും ഇല്ലാതെ വന്നപ്പോ വീടുകാര് ശ്രമം തുടങ്ങി ..കൊണ്ട് കൊടുക്കുന്ന ചായയും വടയും തിന്നുന്ന ചേട്ടന്മാരുടെയും തല വെട്ടി ഒട്ടിപ്പ് തുടങ്ങി, ബട്ട് എങ്ങനെ എങ്കിലും കഴുത്തോക്കെ ഒട്ടിച്ചു ശരിയാക്കി വരുമ്പോ , വീട് കാണാന്‍ പോയ അമ്മേടെ അപ്പൂപ്പന്റെ അമ്മായീടെ മോന്റെ അച്ഛന് ചായക്ക്‌ കടുപ്പം പോര എന്നൊകെയുള്ള കാരണത്തില്‍ ആരെങ്കിലും ആ തല നിഷ്കരുണം വെട്ടി കളയും ..പാവം ഞാന്‍ തലയില്ലാത്ത ചേട്ടന്ടെ കൂടെ പഴയ സ്വപ്നമൊക്കെ കണ്ടു നടന്നു ...ഇനി എല്ലാരും കൂടി ഓക്കേ പറഞ്ഞു കഴിഞ്ഞിട്ട് മതി തല വെട്ടല്‍ എന്നുള്ള ഉഗ്രതീരുമാനത്തില്‍ ഞാനെത്തി ..അങ്ങനെ അങ്ങനെ അവസാനം ഒരു തല കിട്ടി!! എല്ലാരും ഹാപ്പി..എനിക്കും ഹാപ്പി ക്ക് കുഴപ്പമില്ല ബട്ട് ഹാപ്പിടെ മോളില്‍ എന്തോ ഒരു ടെന്‍ഷന്‍!

..ഈ കിട്ടിയ തലയുടെ ഉള്ളില്‍ നമുക്ക് ചേരുന്ന ചിന്തകള്‍ ആകുമെന്നൊരു guaranteeyum ഇല്ലല്ലോ ...ബോഡി ക്ക് ചേരുന്ന തല ഒക്കെ തന്നെ എന്നാലും എന്റെ ഊലത്തരങ്ങള്‍ പറയാന്‍ ചെല്ലുമ്പോ പോടീ എന്ന് പറയുന്ന തല ആണെലോ .. എയ് .. എന്തായാലും ഇന്ന് തൊട്ടു ഐശ്വര്യമായി തലയുള്ള ഉടലോടു കൂടിയ ആളുടെ കൂടെ സ്വപ്നം കാണാം എന്നോര്‍ത്ത് കിടന്ന ഞാന്‍ ഞെട്ടി ഉണര്‍ന്നു പോയി ... പഴയ സ്വപ്നം കാണാന്‍ തുടങ്ങിയെന്കിലും അത് പിന്നെ കല്യാണ ദിവസം ഘോര മഴ, ആ ദിവസം യാത്രക്കിടെ ഏതേലും വണ്ടി എവിടേലും ഇടിച്ചു മറിയുക, വിളക്കെടുത്തപ്പോ തിരി കെട്ട് പോവുക, കല്യാണ സാരി ഉടുത്തു കാല് തട്ടി തലയും കുത്തി വീഴുക, താലി കെട്ടാന്‍ നേരം തുമ്മല്‍ വരുക , സദ്യ കഴിച്ചു ആള്കാര്ക്കെല്ലാം ഭക്ഷ്യ വിഷ ബാധ വരുക, ഭര്‍തൃവീട്ടില്‍ ചെന്ന് കേറുമ്പോഴു വിളക്ക് തിരി കെടുക ..ഈ മാതിരി ദുസ്വപ്നങ്ങള്‍ കണ്ടാണ്‌ ഞാന്‍ വിയര്‍ത്തു പോയത്. എന്തായാലും കുഴപ്പമൊന്നും കൂടാതെ എല്ലാം കഴിഞ്ഞു .. തല നമുക്ക് ചേര്‍ന്ന തല തന്നെ എന്ന് മനസ്സില്‍ ഉറച്ചു കഴിഞ്ഞപ്പോഴെങ്കിലും നല്ല ഉഗ്രന്‍ പ്രണയ സ്വപ്‌നങ്ങള്‍ കാണാന്‍ പറ്റും എന്ന വിശ്വാസത്തില്‍ കിടന്ന ഞാന്‍ വീണ്ടും ഞെട്ടി !

അന്ന് കണ്ടത് പഴയ മലയാള സിനിമയിലെ പാട്ടു പോലെയായി പോയി , കല്യാണവും മുന്തിരിതോപ്പും ട്രക്കും എല്ലമുന്ടെങ്കിലും അതെല്ലാം ഫാസ്റ്റ് ഫോര്‍വേഡ് ആയി , അവസാനം ഒരു മറ്റെനിറ്റി വാര്‍ഡും , കുഞ്ഞു തൊട്ടിലും, കുഞ്ഞിന്റെ കരച്ചിലും ചിരിയും ഇതില്‍ ചെന്ന് തട്ടി നിന്നു ..പ്രണയം മാത്രുത്വത്തിനു ‍ മുന്നില്‍ തോറ്റ്‌ പോയെന്ന് തോന്നുന്നു .... എന്നാലിപ്പോ മാതൃ ഭാവവും കിട്ടി ഇനിയെങ്കിലും കുറച്ചു കാല്‍പനിക പ്രണയം സ്വപ്നം കാണമെന്നോര്‍ത്താല്‍, മനസ്സില്‍ കാണുന്നത് , എറണാകുളത്തു മുന്നില്‍ കായലും , പുറകില്‍ കാലം മാറി, കഥ മാറി, കാലാവസ്ഥ എല്ലാം മാറി എന്ന പരസ്യത്തിലെ പോലൊരു വീടും , വീടിന്റെ മുന്നില്‍ പുല്തോട്ടതില് , LIC യുടെ പരസ്യത്തിലെ പോലെ കളിച്ചും ചിരിച്ചും ഇരിക്കുന്ന ചേട്ടനും മക്കളും , ഹോര്‍ലിക്ക്സ് വൊമണ് പരസ്യത്തിലെ പോലെ മഴ കണ്ടു ചായകുടിക്കുന്ന ഞാനും , ബാങ്കില്‍ കൊറേ പൂജ്യങ്ങള്‍ക്ക് മുന്നില്‍ 1 (പിന്നിലല്ല കേട്ടോ ) ഉള്ള ബാലന്‍സ് കണ്ടു insurancinte പരസ്സ്യത്തിലെ പോലെ നോ ടെന്‍ഷന്‍, ഹാവ് പെന്‍ഷന്‍ ആയി കുശി കുശി ആയി ഇരിക്കുന്ന ഒരു കുടുംമ്പത്തിനെ ആണ് ... എന്നാണോ ഇനി ഞാന്‍ കുറച്ചു റൊമാന്റിക്‌ ആയ സ്വപ്നം കാണുന്നത് !!

എനിക്കൊന്നു പ്രണയം പറഞ്ഞിട്ടില്ല ..ഇത് വരെ ആ ഒരു ഒരു തലയ്ക്കു പിടിച്ച പ്രണയഭാവം അനുഭവിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ മോശം വളരെ മോശം ...

കുറച്ചു നേരമായി എന്റെ ഈ പ്രണയ നൈരാശ്യ ആത്മഗതങ്ങള്‍ കേട്ടോണ്ടിരിക്കുന്ന ആള്‍ പെട്ടെന്നൊരു ചോദ്യം ..

"അപ്പൊ ഞാന്‍ ഒട്ടും റൊമാന്റിക്‌ അല്ല എന്നാണോ നീ പറയുന്നത് ?"

അയ്യോടാ.... പാവം കുറച്ചു ഫീല്‍ അയ പോലെയുണ്ടല്ലോ ... എനിക്കറിയാം, എന്റെ ഏറ്റോം വലിയ ഭാഗ്യം ഈ സ്നേഹമാണെന്ന് ..ഇത് വരെ ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ലെങ്കിലും എനിക്കറിയാം എന്നെ ഇഷ്ടമാണെന്ന് , എന്റെ വാചകമടി എത്ര കേട്ടാലും ബോറടി പുറത്തു കാണിക്കാതെ എന്നിട്ടെന്തായി എന്ന് ചോതിക്കുംപോഴും, എനിക്ക് 3 ദിവസം കുക്ക് ചെയ്തു ബോര്‍ അടിച്ചു എന്ന് പറയുമ്പോള്‍ ഹോട്ട് breads നമ്പര്‍ അടിച്ചു ഫുഡ് ഓര്‍ഡര്‍ ചെയുംമ്പോഴും, ഈ കൊച്ചിന്റെ കാര്യം എന്നലറി തല്ലാനോടിക്കുംപോള്‍ , ഞാന്‍ നോക്കികോളാം എന്ന് പറഞ്ഞവളടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുംമ്പോഴും, നമ്മുടെ ഭാവി എന്താകും എന്ന് വേവലാതിപെടുമ്പോള്‍ ..ഞാനില്ലേ നിന്റെ കൂടെ എന്ന് പറയുമ്പോഴും ഒക്കെ എനിക്കറിയാം എന്നോട് പ്രണയം ഉണ്ടെന്നു ...ഒരു വാചകത്തില്‍ തീര്‍ക്കാവുന്ന സ്നേഹം അല്ലല്ലോ ഇത് അല്ലെ...

"എന്നാലും എനിക്ക് exclusive ആയി ഒരു ദിവസം ഒന്ന് പ്രണയിക്കണം ..ഒരു ദിവസം ഫുള്‍ റൊമാന്റിക്‌ ആവണം, പ്രണയിച്ചു പ്രണയിച്ചു നമുക്കൊരു സ്വപ്ന ലോകത്തില്‍ ചെല്ലണം, അവിടെ ഞാനും ഏട്ടനും മാത്രം, ഉണര്‍നെണീക്കുംപോള്‍ മഞ്ഞു വീഴുന്ന പുലരിയും, അതിലൂടെ കടന്നു വരുന്ന കുളിരും, ഇല പൊഴിയുന്ന വഴിയില്‍ ഏട്ടന്ടെ കൂടെ ചേര്‍ന്ന് നടക്കണം എനിക്ക് , നമുക്കൊന്നിച്ച്‌ കുന്നിന്‍ മുകളിലുള്ള ക്ഷേത്രത്തില്‍ പോണം, കുന്നിന്‍ ചെരുവില്‍ കൂടി ഇളം കാറ്റേറ്റ് നടക്കണം , അവിടെയുള്ള കുഞ്ഞരുവിയില്‍ കൂടി കൈകോര്‍ത്തു നടക്കണം, മാറില്‍ ചാഞ്ഞു കിടന്നു നൂറു നൂറു കാര്യങ്ങള്‍ പറയണം , സ്വപ്‌നങ്ങള്‍ കാണണം , എന്നിട്ട് ............................. "

'എന്നിട്ട് ...'

"എന്നിട്ടോരോ കൊച്ചു കൊച്ചു മണല്‍ വീടുണ്ടാക്കും , കൊച്ചു കൊച്ചു ജനലുകലുള്ള വീടുകള്‍, ആ വീടിന്റെ ഉള്ളില്‍ കിടന്നു നമ്മള്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിക്കും, കൊച്ചു കൊച്ചു ..കൊച്ചു .. കൊ....ച്ച് ..യ്യോ , അപ്പൊ നമ്മുടെ കൊച്ചിനെ ആര് നോക്കും? "

'ശേ, എന്താ ? '

"അതെ ..നമ്മള്‍ ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങള്‍ ചെയ്തോണ്ടിരിക്കുന്ന നേരം കൊച്ചിനെ ആര് നോക്കുമെന്ന് ? അവളേ കൂടി കൊണ്ട് പോകാന്‍ പറ്റുമോ? നമ്മള്‍ രണ്ടും മാത്രം എന്നലെ പ്ലാന്‍.. വീട്ടില്‍ നിര്‍ത്തിയിട്ടു പോകാനോ , ഇനി അവിടെങ്ങാനും നല്ല babysitting കാണുമോ എന്തോ ? "

'ഛെ കളഞ്ഞു..നല്ല മൂഡില്‍ വന്നതാ അപ്പോളാ അവള്‍ടെ ..#%$.. നിനക്കൊന്നും റൊമാന്റിക് ആവാന്‍ ഒരുകാലത്തും പറ്റില്ല ..'

"പിന്നെ ..അത് വേറെ ആര് ചിന്തിക്കും.. നിങ്ങക്ക് ഇതൊന്നും വേണ്ടല്ലോ ...... എന്റെ ......കാര്യം.....ആരേലുമുണ്ടോ .......@#$%%........ ഞാനൊറ്റക്ക് ......!@#$#.......... ഹും ...പ്രണയം .....റൊമാന്റിക്‌ .........മാങ്ങാതൊലി ......................ഹും ...................................

കാല്‍പ്പനികമായ പ്രണയം ഇവിടെ ചരമം പ്രാപിക്കുന്നു !!

31 comments:

Raman said...

Motham vaayichu. Thudakkam vaayichappol (80-90 kalile pranayavum Namukkupaarkkan munthirithoppukalum) adimanoharamaayi thonni. Pinne aa photo otikkalil entho charm nashtapetta pole thonni. But ending again came back to the tempo.

Mothathil rasaayi post, Mushiyillya. Sughamo devi, Thoovaanathumbikal, ivayokke classic thane. Ella malayalikaludeyum ennetheyum priyappettava. Pranayabhaavangalku ulla aa mattam valare correct aanu. Enkilum Classmatesinum Thirakadhakkum appuram namukkoru “Kayyoppu” koodi kitti eeyaduthu

വിന്‍സ് said...

ഹഹ... കൊള്ളാം.

വരവൂരാൻ said...

നല്ല ചിന്തകൾ...ആശംസകൾ

Kaithamullu said...

മാളൂസെ,
നന്നായി എഴുതി.
ഇനിയും ‘എഴുതണം’
-as simple as that!
---
....ആരേലുമുണ്ടോ .......@#$%%........ ഞാനൊറ്റക്ക് ......!@#$#..........

ഭക്ഷണപ്രിയന്‍ said...

are u still in kuwait?

Koonanurumpu said...

കൊള്ളാം
പ്രണയിക്കണം പ്രണയിക്കണം എന്ന് ആലോചിച്ചു പ്രണയിക്കാന്‍ കഴിയാതെ കാലം കഴിച്ചു സ്വതമായി പ്രണയിക്കാന്‍ കാര്‍നോമാരായി കാട്ടി തന്നവളെ പ്രണയിക്കാന്‍ അറിയാതെ വരുന്നവന്റെ വിഷമം അതു അനുഭവിച്ച്ചവനെ അറിയൂ . അതു അനുഭവമായി എഴുതാന്‍ അറിയാത്തവന്‍ ഇത് വായിച്ചപ്പോള്‍ എന്താന്നില്ലാത്ത സന്തോഷം തോന്നുന്നു

said...

മാളൂട്ടി.. നന്നായിരിക്കുന്നു... ആ കാലഘട്ടത്തിലെ സിനിമകളെ കുറിച്ച് പറയുമ്പോള്‍ എടുത്തു പറയേണ്ട ഒന്ന് കൂടിയുണ്ട്.. ആരണ്യകം. അതില്‍ ആകെ ഒരു പ്രണയരംഗമേയുള്ളൂ.. അതിമനോഹരമായ കാടിന്റെ പശ്ചാത്തലത്തില്‍, ഞാന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടി ഇതാണ് എന്നുപറഞ്ഞ്‌ , നായകനായ വിനീത് നായികയുടെ കവിളില്‍ ഉമ്മ വയ്ക്കുന്ന രംഗം... ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അസൂയ തോന്നിയത് അവളോടാണ്. ശ്ശോ... ഒളിച്ചിരിക്കാന്‍ കിട്ടിയ വള്ളി കുടിലും, ആത്മാവില്‍ മുട്ടി വിളിക്കാന്‍ വിനീതും... അവളെ കാണാന്‍ ഒരു ഭംഗിയുമില്ലന്നേ..! അതിലും എത്രയോ നല്ലതായിരുന്നു ഈ ഞാന്‍ പോലും.....!!!

സ്വപ്നങ്ങളില്‍ തലയില്ലാത്ത ഒരാളിന്റെ കൂടെ ഒരുപാടു തവണ അവിടെ പോയിരുന്നു ഞാനാ കുയിലിന്റെ പാട്ട് കേട്ടിട്ടുണ്ട്...

Rare Rose said...

വായിച്ചിങ്ങനെ പോകാന്‍ നല്ല രസമുള്ള എഴുത്ത്..നല്ല ഒഴുക്കിലെഴുതിയിരിക്കുന്നു പ്രണയസങ്കല്പളൊക്കെ ഇഷ്ടായീ ട്ടോ..

തൃശൂര്‍കാരന്‍ ..... said...

നന്നായിട്ടുണ്ട്... എഴുത്ത് തുടരുക..

Echmukutty said...

മാളുവിന്റെ ബ്ലോഗ് കാണാൻ വൈകി.
മുഴുവൻ വായിച്ച് രസിക്കുവാൻ തീരുമാനിച്ചു.
മടി കൂടാതെ എഴുതുമല്ലൊ.
എല്ലാ ആശംസകളും

Indu said...

എല്ലാര്ക്കും വളരെ നന്ദി ...ഇഷ്ടപെടുന്നു എന്നറിഞ്ഞപ്പോ ഒരു ഗമ വന്നൂട്ടോ ;)

nimishangal said...

NJAN EEA BHOO LOKATHU ORU NEW COMER AANU.. PUTHIYA LOKATHECKULLA ENTRY MOSHAMAAYILLAA.. VAAYICHUM KANDUM ARINJIDATHOLAM MADHURAM.. INI KAANAANULLATH ADHIMADHURAM AAVUMENNA PRATHEEKSHA..

ശ്രീ said...

കൊള്ളാമല്ലോ. :)

ഭായി said...

എഴുത്തിനൊരൊഴുക്കുണ്ട്...
നന്നായ്യിരിക്കുന്നു

ചേച്ചിപ്പെണ്ണ്‍ said...

പ്രിയപ്പെട്ട വിവാഹിതേ ...
എഴുത്ത്‌ ഉഗ്രന്‍ , ചിരിപ്പിച്ചു ....
പിന്നെ ടൈറ്റില്‍ മാറ്റണം , അര്‍ജന്റായി
"ഒരു വിവാഹിതയുടെ പ്രണയ സ്വപ്‌നങ്ങള്‍" എന്നാക്കിക്കൂടെ .....?
മറ്റേതു കാണുമ്പോ ലേശം കന്ഫുഷന്‍ വരും വായനക്കാര്‍ക്ക്‌ ..... ല്ലേ ?

റോസാപ്പൂക്കള്‍ said...

മാളുവിന്റെ എഴുത്തിന് സുഖകരമായ എഴുത്തുണ്ട്..
അടുത്ത കാലത്ത് എനിക്കിഷ്ടമായ പ്രണയ സിനിമ കമലിന്റെ സ്വപ്നക്കൂടാണ്..അതിലെ മീരയുടെയും പൃഥ്വിയുടെയും പ്രണയം...നായകന്‍ അവളോടുള്ള സ്നേഹം മറച്ചു വെച്ചു എന്നറിയുമ്പോള്‍ അവള്‍ കയ്യില്‍ കിട്ടിയതെല്ലാം കൊണ്ട് എറിയുന്ന ആ സീനുണ്ടല്ലോ..

ഹേമാംബിക | Hemambika said...

enikishtaayi !

Jishad Cronic said...

വളരെ നന്നായി...

Ashly said...

:) നല്ല പോസ്റ്റ്‌ !!

Unknown said...

എഴുത്തിനൊരു ആകര്‍ഷണീയത ഉണ്ട്, നന്നായി.

ഏ.ആര്‍. നജീം said...

യാദ്രിശ്ചികമായാണ് ഇവിടെ എത്തിയത് ആകര്‍ഷണീയമായ രചനാ ശൈലി..
കേവലം വാക്കുകളിലൂടെ സര്‍വകലാശാല സുഖമോദേവി മുതല്‍ മഴയെത്തും മുന്പ് അങ്ങിനെ കുറെ നല്ല സിനിമകളുടെ കടന്നു പോയി ജീവിതയാഥാർത്യത്തില്‍ അവസാനിപ്പിച്ച രചന നന്നായി..
അഭിനന്ദനങ്ങള്‍

നല്ലി . . . . . said...

എനിക്കറിയാം, എന്റെ ഏറ്റോം വലിയ ഭാഗ്യം ഈ സ്നേഹമാണെന്ന് .............................
ഒരു വാചകത്തില്‍ തീര്‍ക്കാവുന്ന സ്നേഹം അല്ലല്ലോ ഇത്

ഈ പാരഗ്രാഫ് ഭാര്യയെ സ്നേഹിക്കുന്ന എല്ലാ ഭര്‍ത്താക്കന്മാര്‍ക്കുമായി ഡെഡിക്കേറ്റു ചെയ്യുന്നതില്‍ വിരോധമുണ്ടോ

hi said...

കൊള്ളാം ഇഷ്ടപ്പെട്ടു അവസാനഭാഗം കലക്കി !
ആശംസകള്‍. :)

സജി said...

വയസാം കാലത്തും പ്രാന്തു പിടിപ്പിക്കാതെ പൊക്കോണം കെട്ടോ.....
ങാ.....
(എല്ലാം മറന്നു കിടക്കുകയായിരുന്നു.)

Cartoonist said...

ബസ്സില്‍നിന്നൊപ്പമിറങ്ങിയ വണ്‍ സൈഡ് പ്രണയിനിയുടെ ഒറ്റനോട്ടത്തില്‍ത്തന്നെ ബൈഹാര്‍ട്ടാക്കിയ ചോദ്യങ്ങളുടെ നില തെറ്റി
“മാപ്രാ‍ണത്തെങ്ങനെ മഴേക്കേണ്ടോ“ എന്ന് ചോദിച്ചു പോയതടക്കം ഐഡന്റിക്കല്‍ സ്റ്റൈലിലുള്ള എത്രയെത്ര കോരിത്തരിപ്പിക്കുന്ന പ്രണയാനുഭവങ്ങള്‍ !

മാള്‍വോമ്മേ, നന്ദി !

വിഷ്ണു | Vishnu said...

നല്ല പോസ്റ്റ്‌!! ക്ലൈമാക്സ്‌ ആണ് ഏറ്റവും ഇഷ്ടപെട്ടത് ;-)
സുഖമോ ദേവി വീണ്ടും കാണാന്‍ പ്രേരണ ആയി ഈ പോസ്റ്റ്‌...നന്ദി!!

Indu said...

കുറെ പേര്‍ വായിച്ചതിലും കുറെ പേര്‍ക്ക് ഇഷ്ടപെട്ടതിലും വലിയ സന്തോഷം ..എല്ലാര്ക്കും മുട്ടന്‍ താങ്ക്സ് ..:)

Unknown said...

വിശാലെട്ടനാണ് ഇവിടെ എത്തിച്ചത്...തകര്ത്തു ...

Irshad said...

നല്ല ഒഴുക്കോടെ വായിച്ചു. ഇഷ്ടായി

മനോഹര്‍ കെവി said...

ഈ ബ്ലോഗ്‌ ഇപോഴാണ് കണ്ടത്,,, ഒരു സ്റ്റൈല്‍ ഒക്കെ ഉണ്ട്..."റൊമാന്‍സ് ഇവിടെ ചരമം പ്രാപിക്കുന്നു"---- ആ അന്ത്യോപചാരം കലക്കി .... പല രംഗങ്ങളും എന്റെ ജീവിതവുമായി സ്പര്‍ശിച്ച പോലെ തോന്നി.. പലര്‍ക്കും തോന്നിയിരിക്കാം... ( എന്റെ ബ്ലോഗും നോക്കുക - നമ്മളൊക്കെ GCC കണ്ട്രികളില്‍ ഉള്ളവരല്ലേ !!! ) ഹ

SUJITH KAYYUR said...

Nalla ezhuthu ... Rasamund vaayikkaan...